Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6091 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 05th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
സ്തീകള്‍ ഉള്‍പ്പെടെ വിവാഹസംഘത്തെ മര്‍ദിച്ച എസ് ഐക്കും 2 പൊലീസുകാര്‍ക്കും സസ്‌പെന്‍ഷന്‍
Text By: Reporter, ukmalayalampathram
പത്തനംതിട്ടയില്‍ വിവാഹസംഘത്തെ മര്‍ദിച്ച എസ് ഐക്കും 2 പൊലീസുകാര്‍ക്കും സസ്‌പെന്‍ഷന്‍. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ് ഐ ജിനു ജെ യു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നടപടി. ഡിഐജി അജിത ബീഗമാണ് സസ്‌പെന്‍ഡ് ചെയ്തത്.

ജിനുവിനെ നേരത്തെ ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. സ്ത്രീകള്‍ അടക്കമുള്ള സംഘത്തെ മര്‍ദിച്ച സംഭവത്തില്‍ പത്തനംതിട്ട എസ് ഐക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എസ് ഐ ജിനുവും സംഘവും ആളുമാറിയാണ് കുടുംബത്തെ തല്ലിയതെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വിവാഹ അനുബന്ധ ചടങ്ങിന് പോയി മടങ്ങുകയായിരുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള സംഘത്തെ നടുറോഡില്‍ പാതിരാത്രി പൊലീസ് ഓടിച്ച് തല്ലിയതായാണ് പരാതി. കഴിഞ്ഞ ദിവസം വിവാഹിതരായ ബന്ധുവിന്റെ വീട്ടില്‍ പോയി മടങ്ങുകയായിരുന്ന കോട്ടയം സ്വദേശികള്‍ക്കാണ് പത്തനംതിട്ടയില്‍വെച്ച് മര്‍ദനമേറ്റത്. ഓടെടാ എന്നു പറഞ്ഞ് ഓടിച്ചിട്ട് തലുകയായിരുന്നുവെന്ന് മര്‍ദനമേറ്റവര്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window