Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2236 INR  1 EURO=108.0731 INR
ukmalayalampathram.com
Tue 10th Feb 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ക്രിസ്മസ്- പുതുവത്സര ബംപര്‍ ഒന്നാം സമ്മാനം കണ്ണൂര്‍ ഇരിട്ടി സ്വദേശി സത്യന്
Text By: Reporter, ukmalayalampathram
കണ്ണൂര്‍ ചക്കരക്കല്ലിലെ മുത്തു ഏജന്‍സി വിറ്റ XD 387132 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. അനീഷ് എം വി എന്നയാളുടെ ഏജന്‍സിയില്‍നിന്നാണ് ടിക്കറ്റ് വിറ്റത്. ഏജന്‍സിയില്‍ നിന്ന് 10 ടിക്കറ്റാണ് സത്യന്‍ എടുത്തത്. എന്നാല്‍ ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും ഉടമ കൂട്ടിച്ചേര്‍ത്തു.

മുത്തു ലോട്ടറി വഴി വിറ്റ ടിക്കറ്റുകള്‍ക്ക് നിരവധി തവണ ബംപര്‍ ലോട്ടറികളുടെ രണ്ടാംസമ്മാനം ഉള്‍പ്പെടെ അടിച്ചിട്ടുണ്ട്. എന്നാല്‍, ഒരു ബംപര്‍ ടിക്കറ്റിന്റെ ഒന്നാം സമ്മാനം അടിക്കുന്നത് ആദ്യമായിട്ടാണെന്നും അനീഷ് പറയുന്നു. കണ്ണൂരിലെ ബാഡ്മിന്റണ്‍ അസോസിയേഷന്റെ സ്ഥിരം കളിക്കാരനായ അനീഷ് അടുത്ത കാലത്ത് പരിക്ക് പിടികൂടിയതോടെയാണ് ഗെയിമില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. നാലു ഹോള്‍സെയില്‍ ലോട്ടറി കടകള്‍ ഉള്‍പ്പെടെ ആകെ 6 കടകള്‍ അനീഷിനുണ്ട്.
 
Other News in this category

 
 




 
Close Window