Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6091 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 05th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
എറണാകുളത്ത് ചായക്കടയില്‍ ഇഡലി ഉണ്ടാക്കുന്ന സ്റ്റീമര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു
Text By: Reporter, ukmalayalampathram
കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് സമീപമുണ്ടായ ഹോട്ടലില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ചു. നാലുപേര്‍ക്ക് പരുക്കേറ്റു. കലൂര്‍ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ ഡെലി കഫെയിലാണ് സംഭവം. ഇന്ന് വൈകുന്നേരം നാലു മണിക്കാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളിയായ സുമിത് ആണ് മരിച്ചത്. സ്റ്റേഡിയത്തിനു സമീപം പ്രവൃത്തിക്കുന്ന ഹോട്ടലിലാണ് സംഭവം നടന്നത്.

ഗുരുതരാവസ്ഥയിലായ ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരുക്കേറ്റവരെ രണ്ടു ആശുപത്രികളിലായി പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. പരുക്കേറ്റവരുടെ പേരുവിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂവെന്നും മരിച്ചയാള്‍ ഇതര സംസ്ഥാനക്കാരനായ സുമിത് ആണെന്നും പൊലീസ് വ്യക്തമാക്കി.

ചായ കുടിക്കാന്‍ കടയിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായതെന്ന് കടയിലെത്തിയ യുവതി മാധ്യമങ്ങളോട് പറഞ്ഞു.പലര്‍ക്കും പൊള്ളലേറ്റിരുന്നു. ഒരാള്‍ക്ക് തലയ്ക്ക് ?ഗുരുതരമായി പരിക്കേറ്റതായി മനസ്സിലായെന്നും യുവതി പറഞ്ഞു. വലിയ ശബ്ദം കേട്ട് ഓടിയെത്തി. പുറത്തുള്ളവരെ രക്ഷിച്ചു. അകത്ത് രണ്ടുപേരുണ്ടായിരുന്നു. അവരിലൊരാളുടെ അവസ്ഥ ?ഗുരുതരമായിരുന്നുവെന്നും യുവതി പറഞ്ഞു.
 
Other News in this category

 
 




 
Close Window