Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6091 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 05th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കേരളത്തില്‍ നികുതി കൂട്ടി; ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചില്ല: ശമ്പള പരിഷ്‌കരണവും ഇല്ല: കേരള ബജറ്റ്
Text By: Reporter, ukmalayalampathram
സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ അഞ്ചാമത്തെ ബജറ്റാണിത്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനപ്രിയ ബജറ്റിനാണ് സാധ്യതയെന്ന് കരുതിയെങ്കിലും ഭൂനികുതി അടക്കം കുത്തനെ ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളാണുള്ളത്. ക്ഷേമ പെന്‍ഷനില്‍ വര്‍ധനയില്ല. നിലവില്‍ 1600 രൂപയാണ് ക്ഷേമ പെന്‍ഷന്‍.
സംസ്ഥാനത്തിന്റെ ധന ഞെരുക്കത്തിന് കാരണം കേന്ദ്രസര്‍ക്കാരാണെന്ന് ബജറ്റ് അവതരണത്തിന്റെ തുടക്കത്തില്‍ തന്നെ കെ.എന്‍ ബാല?ഗോപാല്‍ പറഞ്ഞിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കെ ക്ഷേമ പെന്‍ഷന്‍ 200 രൂപയെങ്കിലും വര്‍ധിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും മൂന്നു മാസത്തെ കുടിശിക സമയബന്ധിതമായി കൊടുത്തുതീര്‍ക്കും എന്ന് മാത്രമായിരുന്നു ബജറ്റില്‍ ധനമന്ത്രി പറഞ്ഞത്.

ഭൂനികുതി വര്‍ധനവിലൂടെ നൂറുകോടിയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കോടതി ഫീസിലും കാര്യമായ വര്‍ധനയുണ്ട്. ഇതിലൂടെ 150 കോടിയുടെ അധിക വരുമാനമാണ് ലക്ഷ്യം വയ്ക്കുന്നത്. സര്‍ക്കാര്‍ ഭൂമിയുടെ പാട്ടനിരക്കും കൂട്ടിയിട്ടുണ്ട്. ന്യായവിലയ്ക്ക് അനുസരിച്ച് പാട്ടനിരക്കില്‍ വ്യത്യാസം വരും. പാട്ടത്തുക കുടിശിക തീര്‍പ്പാക്കാന്‍ ഒറ്റത്തവണ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window