Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6091 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 05th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലെത്തി: എലിസി കൊട്ടാരത്തില്‍ അത്താഴ വിരുന്ന്
Text By: Reporter, ukmalayalampathram
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലെത്തി. പാരീസിലെ എലിസി കൊട്ടാരത്തില്‍ ഒരുക്കിയ അത്താഴവിരുന്നില്‍ പങ്കെടുത്ത മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സുമായും കൂടിക്കാഴ്ച നടത്തിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് തുടങ്ങിയവരും അത്താഴവിരുന്നില്‍ പങ്കെടുത്തു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി ഫ്രാന്‍സിലെത്തിയത്. സന്ദര്‍ശനത്തിന് ശേഷം ഫ്രാന്‍സില്‍ നിന്ന് അദ്ദേഹം യുഎസിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
 
Other News in this category

 
 




 
Close Window