Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.5941 INR  1 EURO=107.0205 INR
ukmalayalampathram.com
Mon 06th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കടലില്‍ വച്ച് കപ്പലില്‍ നിന്ന് കാര്‍ഗോ ബോക്‌സ് വെള്ളത്തില്‍ വീണു: തീരത്തുള്ളവര്‍ അകലം പാലിക്കാന്‍ നിര്‍ദേശം
Text By: UK Malayalam Pathram
അറബിക്കടലില്‍ കപ്പലില്‍ നിന്ന് അപകടകരമായ കാര്‍ഗോ കടലില്‍ വീണതായി കോസ്റ്റ് ഗാര്‍ഡ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് (KSDMA) വിവരം കൈമാറി.
ഇവ തീരത്തടിഞ്ഞാല്‍ പൊതുജനങ്ങള്‍ അതിനടുത്ത് പൊകരുതെന്നും തൊടരുത് എന്നും കര്‍ശന നിര്‍ദേശം. ഇത്തരത്തില്‍ തീരങ്ങളില്‍ കണ്ടെയ്‌നറുകളോ സമാനമായ വസ്തുക്കളോ ശ്രദ്ധയില്‍പ്പെട്ടാല്‍ അവയ്ക്ക് അടുത്ത് പോകരുത്.
ഉടനെ 112 എന്ന നമ്പറില്‍ വിവരമറിയിക്കണമെന്നും നിര്‍ദ്ദേശം. ഈ സാഹചര്യത്തില്‍ കേരള തീരത്ത് അതീവ ജാ?ഗ്രത നിര്‍ദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. MSC ELSA 3 എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്.
രക്ഷാപ്രവര്‍ത്തനം പുരോ?ഗമിക്കുകയാണ്. കാര്‍?ഗോയില്‍ മറൈന്‍ ഓയിലെന്ന് സൂചന. വിഴിഞ്ഞത്തു നിന്നും പോയ ലൈബീരിയന്‍ കപ്പലാണ് അപകടത്തില്‍പ്പെട്ടത്.
ചരക്കുകള്‍ കടലിലൂടെ ഒഴുകി നടക്കുകയാണ്. കണ്ടെയ്‌നറിനുളളില്‍ എന്താണെന്ന കാര്യം പൂര്‍ണ്ണമായി വ്യക്തമായിട്ടില്ല. വിഴിഞ്ഞത്തു നിന്നും കൊച്ചിയിലേക്ക് തിരിച്ച കപ്പലാണ് അപകടത്തില്‍പ്പെട്ടത്.
 
Other News in this category

 
 




 
Close Window