Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.5941 INR  1 EURO=107.0205 INR
ukmalayalampathram.com
Mon 06th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കേരളത്തില്‍ കാലവര്‍ഷം എത്തി; കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു: വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്
Text By: UK Malayalam Pathram
കേരളത്തില്‍ കാലവര്‍ഷം ഇന്ന് (മെയ് 24) എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. സാധാരണയിലും 8 ദിവസം മുന്‍പേ എത്തിയ കാലവര്‍ഷം 2009 ന് ശേഷം (മെയ് 23) ഏറ്റവും നേരത്തെ എത്തിയ കാലവര്‍ഷമാണ് ഇത്തവണത്തേത്. 1990 (മെയ് 19) ആയിരുന്നു 1975 ന് ശേഷം ഏറ്റവും നേരത്തെ കേരളത്തില്‍ കാലവര്‍ഷം എത്തിയത്.
കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
റെഡ് അലര്‍ട്ട്
24/05/2025: കണ്ണൂര്‍, കാസറഗോഡ്
25/05/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
26/05/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 mm യില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
 
Other News in this category

 
 




 
Close Window