Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ബന്ധുക്കളെ കൂട്ടത്തോടെ വെട്ടിക്കൊലപ്പെടുത്തിയ അഫാന്‍ ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു: നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്
Text By: UK Malayalam Pathram
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു.പൂജപ്പുര ജയിലിലെ യുടിബി ബ്ലോക്കിലെ ശുചിമുറിയിലാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഒപ്പമുണ്ടായിരുന്ന തടവുകാരന്‍ ഫോണ്‍ ചെയ്യാന്‍ പോയ നേരത്താണ് ജീവനൊടുക്കാന്‍ ശ്രമിച്ച്. ഉണക്കാനിട്ടിരുന്ന മുണ്ടുപയോഗിച്ച് തൂങ്ങുകയായിരുന്നു.
ശബ്ദം കേട്ട് നോക്കിയ ഡ്യൂട്ടി ഉദ്യോഗസ്ഥനാണ് അഫാന്‍ തൂങ്ങിയത് കണ്ടത്.ഉടന്‍തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
സഹോദരന്‍ അഹ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന, പിതൃ സഹോദരന്‍ ലത്തീഫ്, ഭാര്യ സാജിദ, പിതൃ മാതാവ് സല്‍മ ബീവി എന്നിവരെയാണ് അഫാന്‍ തലക്കടിച്ച് കൊലപ്പെടുത്തിയത്. നിലവില്‍ ജപ്പുര ജയിലില്‍ വിചാരണത്തടവുകാരനാണ്. ചോദ്യം ചെയ്ത സമയത്ത് ജീവനൊടുക്കുമെന്ന് അഫാന്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് പ്രത്യേക നിരീക്ഷണമുള്ള യുടിബി ബ്ലോക്കിലായിരുന്നു അഫാനെ പാര്‍പ്പിച്ചിരുന്നത്.
 
Other News in this category

 
 




 
Close Window