കട്ടപ്പനയിലെ ജ്വല്ലറി ഉടമയുടെ മരണം ലിഫ്റ്റ് നിയന്ത്രണമില്ലാതെ മുകളിലേക്കുപോയി അഞ്ചാംനിലയില്‍ ഇടിച്ചതിനെ തുടര്‍ന്ന്. പുളിയന്‍മല റോഡിലുള്ള ആറ് നിലക്കെട്ടിടത്തിന്റെ ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയാണ് ദാരുണാന്ത്യം. 2 മണിക്കൂറോളമാണ് പവിത്ര ഗോള്‍ഡ് മാനേജിങ് പാര്‍ട്ണര്‍സണ്ണി ഫ്രാന്‍സിസ് (64) സ്വന്തം സ്ഥാപനത്തിലെ ലിഫ്റ്റില്‍ കുടുങ്ങിക്കിടന്നത്. കട്ടപ്പന സണ്ണിക്ക് സംഭവിച്ച ദുരന്തം ഇടുക്കിയിലെ വ്യവസായ ലോകത്തിനും വലിയ നഷ്ടമായി. നിനച്ചിരിക്കാതെ ഉണ്ടായ ദുരന്തത്തിന്റെ ആഘാതത്തിലാണ് കുടുംബവും ജീവനക്കാരും. ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനായിരുന്നു അപകടം. കെട്ടിടത്തിലെ ലിഫ്റ്റില്‍ കയറി മുകളിലേക്ക് പോയി തിരികെ താഴേക്കിറങ്ങി വരികയായിരുന്നു സണ്ണി. ഇടയ്ക്ക് വെച്ച് ലിഫ്റ്റിന്റെ പ്രവര്‍ത്തനം നിലച്ചു. ഉടന്‍ തന്നെ സാങ്കേതിക വിദ?ഗ്ധരുമായി ബന്ധപ്പെട്ടു. അവരുടെ നിര്‍ദേശമനുസരിച്ച് ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചു. ആ സമയത്ത് ലിഫ്റ്റ് അതിവേ?ഗത്തില്‍ മുകളിലേക്ക് ഉയര്‍ന്നു പോകുകയായിരുന്നു. ലിഫ്റ്റിലുണ്ടായിരുന്ന സണ്ണിയുടെ തല മുകളിലിടിച്ച് പരിക്കേറ്റു. തുടര്‍ന്ന് ലിഫ്റ്റ് മൂന്നാമത്തെയും നാലാമത്തെയും നിലകള്‍ക്കിടയില്‍ നിശ്ചലമായി. ഫയര്‍ഫോഴ്‌സെത്തി ലിഫ്റ്റ് വെട്ടിപ്പൊളിച്ചാണ് സണ്ണി ഫ്രാന്‍സിസിനെ പുറത്തെടുത്തത്.