Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
സിനിമ
  Add your Comment comment
പ്രശസ്ത സിനിമാ നിര്‍മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ ബി ചൗധരി അന്തരിച്ചു
Text By: UK Malayalam Pathram
രാജസ്ഥാനിലെ ഉദയ്പൂരിലുണ്ടായ വാഹനാപകടത്തിലാണ് അന്ത്യം. അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുകയും ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഇന്ത്യന്‍ സിനിമാ ലോകത്തെ പ്രമുഖ നിര്‍മാണ കമ്പനികളിലൊന്നായ 'സൂപ്പര്‍ ഗുഡ് ഫിലിംസി'ന്റെ അമരക്കാരനായിരുന്നു അദ്ദേഹം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.
രാജസ്ഥാന്‍ സ്വദേശിയായ ആര്‍ ബി ചൗധരി, സിനിമയിലെത്തുന്നതിന് മുന്‍പ് സ്റ്റീല്‍, ജ്വല്ലറി, കയറ്റുമതി മേഖലകളില്‍ ബിസിനസ് നടത്തിവരികയായിരുന്നു. നിര്‍മാതാവ് ഗുഡ്നൈറ്റ് മോഹനുമായി ചേര്‍ന്ന് 'സൂപ്പര്‍' എന്ന ബാനറില്‍ സിനിമകള്‍ നിര്‍മിച്ചുകൊണ്ടാണ് അദ്ദേഹം ഈ രംഗത്തേക്ക് വരുന്നത്. പിന്നീട് ഇവര്‍ വേര്‍പിരിഞ്ഞപ്പോള്‍, പഴയ ബാനറിലെ 'സൂപ്പര്‍' എന്ന വാക്കിനൊപ്പം 'ഗുഡ്' എന്ന് കൂടി ചേര്‍ത്ത് അദ്ദേഹം സൂപ്പര്‍ ഗുഡ് ഫിലിംസ് എന്ന സ്വന്തം നിര്‍മാണക്കമ്പനി ആരംഭിച്ചു.
 
Other News in this category

 
 




 
Close Window