Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വിജയുടെ ജ്യോതിഷിക്ക് സമയദോഷം: നിയമന ഉത്തരവ് പിന്‍വലിച്ച് ഉത്തരവ് പുറത്തിറങ്ങി
Text By: UK Malayalam Pathram
ജ്യോതിഷിയും ആത്മീയ ഉപദേശകനുമായ റിക്കി രാധന്‍ പണ്ഡിറ്റിനെ മുഖ്യമന്ത്രിയുടെ 'ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി' (ഒ.എസ്.ഡി - പൊളിറ്റിക്കല്‍) ആയി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് തമിഴ്‌നാട് സര്‍ക്കാര്‍ പിന്‍വലിച്ചു. മെയ് 12-നാണ് റിക്കി രാധന്‍ പണ്ഡിറ്റിനെ നിയമിച്ചുകൊണ്ട് മുഖ്യമന്ത്രി വിജയ് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ഈ തീരുമാനത്തിനെതിരെ പൊതുജനങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നു.
മുഖ്യമന്ത്രിയുടെ ഒ എസ് ഡി ആയി സേവനമനുഷ്ഠിക്കാന്‍ ആവശ്യമായ യോഗ്യതകള്‍ റിക്കി പണ്ഡിറ്റിനില്ലെന്ന് വിമര്‍ശകര്‍ വാദിക്കുന്നു. ഡിഎംകെ, വിസികെ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ത്തിരുന്നു. ഡിഎംഡികെ നേതാവ് പ്രേമലത വിജയകാന്ത്, വിസികെ നേതാവ് വണ്ണി അരശ് തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നിയമസഭയില്‍ തങ്ങളുടെ എതിര്‍പ്പ് രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന്, നിയമന തീരുമാനത്തില്‍ നിന്നും തമിഴ്നാട് സര്‍ക്കാര്‍ പിന്മാറുകയായിരുന്നു.
 
Other News in this category

 
 




 
Close Window