Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പശ്ചിമബംഗാളിന്റെ ചരിത്രം തിരുത്തി കുറിച്ച് ആദ്യ ബിജെപി മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തു
Text By: UK Malayalam Pathram
വംഗനാടിന്റെ മാറുന്ന നിറത്തിന്റെ പ്രതീകമായി ബിജെപി നേതാവ് സുവേന്ദു അധികാരി കാവി വസ്ത്രമണിഞ്ഞ് ഗവര്‍ണര്‍ ആര്‍ എന്‍ രവിക്ക് മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. ദേശീയ ഗാനം രചിച്ച രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനത്തിലാണ് സത്യപ്രതിജ്ഞ എന്നത് ശ്രദ്ധേയമാണ്.
കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് ചടങ്ങ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ബിജെപി ദേശിയ അധ്യക്ഷന്‍ നിതിന്‍ നവീന്‍ കൂടാതെ ഭൂരിഭാഗം കേന്ദ്രമന്ത്രിസഭാംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. പ്രധാനമന്ത്രി മോദിയെ കൂടാതെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ എല്ലാ മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.
 
Other News in this category

 
 




 
Close Window