Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
Teens Corner
  Add your Comment comment
കോട്ടയത്ത്‌ രാഷ്ട്രപതി വരുന്നതിനു തൊട്ടു മുന്നേ ബൈക്കില്‍ കയറി പാഞ്ഞ് രണ്ടു യുവാക്കള്‍: പൊടുന്നനെ അറസ്റ്റ് ചെയ്ത് പോലീസ്
Text By: UK Malayalam Pathram
കോട്ടയം പാലായില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഗതാഗത നിയന്ത്രണ സമയത്ത് നിയമംലംഘിച്ച് ബൈക്കില്‍ പാഞ്ഞ മൂന്ന് യുവാക്കളെ പിടികൂടി പൊലീസ്. അതിരമ്പുഴ സ്വദേശി ജിഷ്ണു രതീഷ്, കിടങ്ങൂര്‍ സ്വദേശി സതീഷ് കെ എം, കോതനല്ലൂര്‍ സ്വദേശി സന്തോഷ് ചെല്ലപ്പന്‍ എന്നിവരാണ് ഗതാഗത നിയന്ത്രണം ലംഘിച്ചതിന് പൊലീസിന്റെ പിടിയിലായത്.

പാല സെന്‍തോമസ് കോളജിനു മുന്നിലായിരുന്നു സംഭവം. രാഷ്ട്രപതി എത്തുന്നതിന് തൊട്ട് മുന്‍പ് ഒരു ബൈക്കില്‍ മൂന്നുപേര്‍ ഇരുന്ന് അപകടകരമായ രീതിയില്‍ യാത്ര ചെയ്യുകയായിരുന്നു. പൊലീസ് കൈകാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ഇവര്‍ നിര്‍ത്താതെ പോയി. ബൈക്കിന് പിന്‍ സീറ്റില്‍ ഇരുന്ന മറ്റ് രണ്ടുപേര്‍ ഹെല്‍മറ്റും ധരിച്ചിരുന്നില്ല. പൊലീസ് ഇവരെ തടയാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. നിര്‍ത്താതെ പോയ ബൈക്ക് പിന്നീട് പൊലീസ് കസ്റ്റഡില്‍ എടുക്കുകയും ചെയ്തിരുന്നു.
 
Other News in this category

 
 




 
Close Window