|
ഇസ്രയേല്‍ ആക്രമണത്തിനെതിരേ ഇറാന്‍ തിരിച്ചടിക്കുന്നതായി റിപ്പോര്‍ട്ട്. തിരിച്ചടി നേരിടാന്‍ ഒരുങ്ങിക്കോളൂ എന്ന് ഇറാന്റെ മുന്നറിയിപ്പ് നല്‍കിയതായി ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് മേഖലയിലെ എംബസികളിലെയും കോണ്‍സുലേറ്റിലെയും ജീവനക്കാരോട് സുരക്ഷിത ഇടങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെട്ട് യുഎസ്. ബഹ്റയ്‌നിലും പ്രധിധ്വനികള്‍. ഏകദേശം അഞ്ചോളം സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ആളുകള്‍ പറഞ്ഞു. ജുഫൈര്‍ ഭാഗത്തു നിന്നും പുക ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍.
അബുദാബിയിലെയും ഖത്തറിലെ ദോഹയിലെയും യുഎസ് വ്യോമതാവളങ്ങള്‍ ആക്രമിക്കപ്പെട്ടോ എന്ന് വ്യക്തമല്ല. അബുദാബിയിലെ അല്‍ ദഫ്ര എയര്‍ബേസ് യു.എ.ഇയും അമേരിക്കയും സംയുക്തമായാണ് ഉപയോഗിക്കുന്നത്. ദോഹയിലെ അല്‍ ഉദൈദ് എയര്‍ബേസ് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡിന്റെ ആസ്ഥാനമാണ്. ദ്വീപ് രാഷ്ട്രമായ ബഹ്റൈനില്‍ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പല്‍ വ്യൂഹത്തിന്റെ ആസ്ഥാനത്തിന് നേരെ മിസൈല്‍ ആക്രമണം ഉണ്ടായതായി അധികൃതര്‍ സ്ഥിരീകരിച്ചു.
ഇറാനില്‍ നിന്ന് ഇസ്രായേലിന് നേരെ മിസൈല്‍ ആക്രമണം ഉണ്ടായതായി ഇസ്രായേല്‍ പ്രതിരോധ സേന (IDF) സ്ഥിരീകരിച്ചു. ഭീഷണികളെ നേരിടാന്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉടനടി സജ്ജമാക്കിയതായും ബന്ധപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങള്‍ ഉടന്‍ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും മൊബൈല്‍ ഫോണുകള്‍ വഴി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആഗോളതലത്തില്‍ നടന്ന ആണവ ചര്‍ച്ചകളും മേഖലയിലെ സൈനിക നീക്കങ്ങളും പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ നേരിട്ടുള്ള സംഘര്‍ഷം ഉണ്ടായിരിക്കുന്നത്. |