Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.329 INR  1 EURO=108.672 INR
ukmalayalampathram.com
Mon 23rd Mar 2026
 
 
Teens Corner
  Add your Comment comment
ഖമനേയിയെ അമേരിക്ക വധിച്ചു: പരമോന്നത നേതാവ് കൊല്ലപ്പെട്ടെന്ന് ഇറാന്‍ സ്ഥിരീകരിച്ചു
Text By: UK Malayalam Pathram

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാന്‍. പരമോന്നത നേതാവിന്റെ ഏറ്റവും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് ഫാര്‍സ് ന്യൂസ് ഏജന്‍സി ഇക്കാര്യം സ്ഥിരീകരിച്ചത്. ഖമനയിയെ വധിച്ചെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇക്കാര്യം ഇറാനും ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഖമനയിയുടെ മൃതദേഹം കണ്ടെടുത്തതായി റോയിട്ടേഴ്സും റിപ്പോര്‍ട്ട് ചെയ്തു. ആണവ വിഷയം ഉയര്‍ത്തിക്കാണിച്ച് ആയത്തുള്ള അലി ഖമനയി അധികാരത്തില്‍ നിന്ന് താഴെയിറക്കുക എന്നത് അമേരിക്കയുടെ ഏറെക്കാലമായുള്ള ലക്ഷ്യമായിരുന്നു. അമേരിക്കക്കെതിരായ ശക്തമായ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയമായ നേതാവാണ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. അമേരിക്കയുടെ കടന്നുകയറ്റത്തിനെതിരെ നിരന്തരം ശബ്ദമുയര്‍ത്താനും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കാനും ഖമനയി മടി കാണിക്കാറില്ല. ഇറാനെ ആക്രമിച്ചാല്‍ മേഖലയാകെ യുദ്ധത്തിലേക്ക് നീങ്ങുമെന്ന് വിളിച്ചുപറഞ്ഞ ഖമനയിയെ അമേരിക്കക്ക് വന്‍ തലവേദനയുണ്ടാക്കിയിരുന്നു.

 
Other News in this category

 
 




 
Close Window