Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.329 INR  1 EURO=108.672 INR
ukmalayalampathram.com
Mon 23rd Mar 2026
 
 
Teens Corner
  Add your Comment comment
നെതന്യാഹുവിന്റെ ഓഫീസ് ആക്രമിച്ചെന്ന് ഇറാന്‍: 'വ്യാജ പ്രചാരണം' ആണെന്ന് ഇസ്രയേല്‍
Text By: UK Malayalam Pathram
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസിനും ഇസ്രായേല്‍ വ്യോമസേനാ മേധാവിയുടെ ആസ്ഥാനത്തിനും നേരെ ആക്രമണം നടത്തിയതായി ഇറാന്റെ പാരാമിലിറ്ററി വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് തിങ്കളാഴ്ച അറിയിച്ചു.
'സയണിസ്റ്റ് ഭരണകൂടത്തിന്റെ കുറ്റവാളിയായ പ്രധാനമന്ത്രിയുടെ ഓഫീസും വ്യോമസേനാ കമാന്‍ഡറുടെ ആസ്ഥാനവും ലക്ഷ്യം വെച്ചിട്ടുണ്ട്,' ഇറാന്റെ ഫാര്‍സ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട ഐആര്‍ജിസി പ്രസ്താവനയില്‍ പറയുന്നു. ഇറാനില്‍ നിന്ന് മിസൈലുകള്‍ വിക്ഷേപിച്ചതിന് തൊട്ടുപിന്നാലെ 'ഖൈബര്‍' മിസൈലുകള്‍ ഉപയോഗിച്ച് നെതന്യാഹുവിന്റെ ഓഫീസിന് നേരെ ആക്രമണം നടത്തിയതായി ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, മിസൈലുകള്‍ ഇസ്രായേലില്‍ എത്തിയതിന് തെളിവുകളൊന്നും പുറത്തു വന്നിട്ടില്ല.

നെതന്യാഹുവിന്റെ ഓഫീസ് ആക്രമിക്കപ്പെട്ടുവെന്ന ഇറാന്റെ അവകാശവാദം ഇസ്രായേല്‍ നിഷേധിച്ചു. ഇത് 'വ്യാജ പ്രചാരണം' മാത്രമാണെന്ന് ഇസ്രായേല്‍ പ്രതികരിച്ചു. സംഘര്‍ഷം തുടങ്ങിയത് മുതല്‍ ഇറാനില്‍ നിന്ന് വിക്ഷേപിച്ച ഡസന്‍ കണക്കിന് ഡ്രോണുകള്‍ ഇസ്രായേല്‍ വ്യോമസേനയും നാവികസേനയും തകര്‍ത്തിട്ടുണ്ട്.
 
Other News in this category

 
 




 
Close Window