Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
Teens Corner
  Add your Comment comment
ഐ ഒ സി ഇപ്സ്വിച്ച് റീജിയന്റെ നേതൃത്വത്തില്‍ ഇന്ദിരാജി അനുസ്മരണം നടത്തി. വിശിഷ്ടാതിഥിയായി പങ്കെടുത്ത സജീവ് ജോസഫ് യോഗം ഉത്ഘാടനംചെയ്ത് സംസാരിച്ചു.
Text By: UK Malayalam Pathram
ലണ്ടന്‍: സ്വന്തം രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി ധീര രക്തസാക്ഷിത്വം വഹിച്ച ഇന്ദിരാജി തന്റെ ഓരോ തുള്ളി ചോരയും ഇന്ത്യക്ക് ശക്തിയും ഊര്‍ജവും പകര്‍ന്ന് നല്‍കിയെന്ന് സജീവ് ജോസഫ് എം എല്‍ എ. ഐ ഒ സി കേരള ചാപ്റ്റര്‍ ഇപ്സ്വിച്ച് റീജിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇന്ദിരാജി അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒക്ടോബര്‍ 23നു വൈകുന്നേരം ഇപ്സ്വിച്ച് ലെ സെന്റ് ജെയിംസ് ചര്‍ച്ച് ഹാളില്‍ ഇരിക്കൂര്‍ എം എല്‍ എ അഡ്വ.സജീവ് ജോസഫിന്റെ മഹനീയ സാന്നിധ്യത്തില്‍ , റീജിയണ്‍ പ്രസിഡന്റ് ബാബുമങ്കുഴിയിലിന്റെ അധ്യക്ഷതയിലാണ് അനുസ്മരണ സമ്മേളനം നടന്നത്. റീജിയണ്‍ സെക്രട്ടറി അഡ്വക്കേറ്റ് സി പി സൈജേഷ് ഏവരെയും യോഗത്തിലേക്ക് സ്വാഗതംചെയ്തു. വിശിഷ്ടാതിഥിയായി പങ്കെടുത്ത സജീവ് ജോസഫ് യോഗം ഉത്ഘാടനംചെയ്ത് സംസാരിച്ചു.

ടോമി മണവാളന്‍ അച്ചന്‍ ഇന്ദിരാഗാന്ധിയുമായുള്ള അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കിട്ട് സംസാരിച്ചു. ചടങ്ങില്‍ ഇന്ദിരയുടെ ഛായ ചിത്രത്തിന് മുന്‍പില്‍ ഏവരും പുഷ്പാര്‍ച്ചന നടത്തി.

റീജിയണിന്റെ മുന്‍ പ്രസിഡന്റും, നാഷണല്‍ കമ്മിറ്റി അംഗവും അതിലേറെ സജീവപ്രവര്‍ത്തകനുമായ കെ ജി ജയരാജ് ഇന്ദിരാഗാന്ധിയെ അനുസ്മരിച്ചു സംസാരിച്ചു.

റീജിയണ്‍ വൈസ് പ്രസിഡന്റ് നിഷ ജിനീഷ്, ജിജോ സെബാസ്റ്റ്യന്‍, ട്രഷറര്‍ ജിന്‍സ്തുരുത്തിയില്‍ , നാഷണല്‍ ജോയിന്റ് സെക്രട്ടറി വിഷ്ണു പ്രതാപ്, കമ്മിറ്റി അംഗങ്ങളായ ജിനീഷ് ലൂക്കാ, ജോണ്‍സണ്‍ സിറിയക്, നിഷ ജയരാജ് ,ബിജു ജോണ്‍ ,മൊബീഷ്മുരളീധരന്‍ തുടങ്ങിയവര്‍ അനുസ്മരണ ചടങ്ങിന് നേതൃത്വം വഹിച്ചു. കെ ജി ജയരാജ് നന്ദി പ്രകാശിപിച്ചു.
 
Other News in this category

 
 




 
Close Window