Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
UK Special
  Add your Comment comment
ലണ്ടനില്‍ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ തടഞ്ഞു
reporter

ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ സംഗ്രാം പാട്ടീലിനെ രാജ്യം വിടുന്നതില്‍ നിന്ന് പൊലീസ് തടഞ്ഞു. യുകെയില്‍ താമസിക്കുന്ന ഡോക്ടറും യൂട്യൂബറുമായ സംഗ്രാമിനെതിരെ എഫ്‌ഐആറും ലുക്ക് ഔട്ട് സര്‍ക്കുലറും പുറപ്പെടുവിച്ചിരിക്കുകയാണ്.

മഹാരാഷ്ട്രയിലെ ബിജെപി സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നിഖില്‍ ബാമ്രയുടെ പരാതിയിലാണ് നടപടി. ജനുവരി 19-ന് യുകെയിലേക്കുള്ള വിമാനത്തില്‍ കയറുന്നതിനിടെ സംഗ്രാമിനെ പൊലീസ് തടഞ്ഞു.

തനിക്കെതിരെ പുറപ്പെടുവിച്ച എഫ്‌ഐആറിനെയും ലുക്ക് ഔട്ട് സര്‍ക്കുലറിനെയും ചോദ്യം ചെയ്ത് സംഗ്രാം പാട്ടീല്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രധാനമന്ത്രിയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നും, തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലുള്ള സൂചനകളില്ലെന്നും അദ്ദേഹം കോടതിയില്‍ അറിയിച്ചു.

ഒരു കുറ്റകൃത്യവും ചെയ്തിട്ടില്ലെന്നും, വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന ആരോപണം തെറ്റാണെന്നും സംഗ്രാം വ്യക്തമാക്കി. ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്ത് സമാനമായ കേസുകളില്‍ കുടുക്കാനുള്ള ശ്രമം പൊലീസ് നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യയില്‍ ടൂറിസ്റ്റ് വീസയില്‍ കഴിയുന്ന വിദേശ പൗരന്മാര്‍ക്ക് രാഷ്ട്രീയ, പ്രതിഷേധ, പ്രത്യയശാസ്ത്ര പ്രവര്‍ത്തനങ്ങള്‍ അനുവദനീയമല്ല. ഇത്തരം സാഹചര്യങ്ങളില്‍ തടങ്കലിലാക്കല്‍, നാടുകടത്തല്‍ നടപടികള്‍, ഭാവിയില്‍ ഇന്ത്യയിലേക്ക് പ്രവേശനം തടയുന്ന കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തല്‍ എന്നിവയ്ക്കും സാധ്യതയുണ്ട്

 
Other News in this category

 
 




 
Close Window