ലണ്ടന്‍: ഏപ്രില്‍ മാസത്തില്‍ ബ്രിട്ടനിലെ ഏഴ് മില്ല്യണ്‍ കുടുംബങ്ങളുടെ എനര്‍ജി ബില്ലുകളില്‍ 200 പൗണ്ട് വരെ കുറയാമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. ബുധനാഴ്ച ഓഫ്ജെം എനര്‍ജി പ്രൈസ് ക്യാപ്പ് പ്രഖ്യാപിക്കാനിരിക്കെ, ശരാശരി ബില്ലുകളില്‍ നിന്നും 117 പൗണ്ട് വരെ കുറവ് പ്രതീക്ഷിക്കാമെന്ന് കോണ്‍വാള്‍ ഇന്‍സൈറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ താരിഫിലുള്ള 19 മില്ല്യണ്‍ വീടുകളിലാണ് ഈ മാറ്റം ബാധിക്കുക. ഗ്യാസിനും വൈദ്യുതിക്കും യൂണിറ്റിന് ചാര്‍ജ് ചെയ്യാവുന്ന നിരക്കിന്റെ പരിധിയാണ് പ്രൈസ് ക്യാപ്പ്.
ഗവണ്മെന്റിന്റെ എനര്‍ജി ബില്‍ ഡിസ്കൗണ്ടാണ് ഈ താഴ്ചയ്ക്ക് പ്രധാന കാരണം. അടുത്ത മൂന്ന് വര്‍ഷത്തിനിടെ 6.9 ബില്ല്യണ്‍ പൗണ്ട് ചെലവഴിച്ച് കുടുംബങ്ങളുടെ ഏറ്റവും വലിയ ബില്ലുകളില്‍ ഒന്ന് കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
റെസൊലൂഷന്‍ ഫൗണ്ടേഷന് പ്രകാരം, ഏപ്രില്‍ മുതല്‍ കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസം നല്കാന് ഈ നയം സഹായിക്കും. 2029 വരെ ബില്ലുകള്‍ നിലവിലെ നിലയില്‍ നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
എനര്‍ജി ചെലവുകളും നാഷണല്‍ ഇന്‍ഷുറന്‍സും ചേര്‍ന്നാണ് വിലക്കയറ്റത്തിന് കാരണമാകുന്നതെന്ന് ബ്രിട്ടീഷ് റീട്ടെയില്‍ കോണ്‍സോര്‍ഷ്യം (BRC) ചീഫ് എക്സിക്യൂട്ടീവ് ഹെലന് ഡിക്കിന്‍സണ്‍ പറഞ്ഞു. മത്സ്യം, മാംസം, പഴങ്ങള്‍ എന്നിവയാണ് ഏറ്റവും ബാധിക്കപ്പെടുന്നത്. ഭക്ഷ്യേതര ഉത്പന്നങ്ങളുടെയും വില ഉയരുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എനര്‍ജി ചെലവ് കുറയുന്നത് പലിശ നിരക്കുകള്‍ക്കും കുറവ് വരുത്താന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ