Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.329 INR  1 EURO=108.672 INR
ukmalayalampathram.com
Mon 23rd Mar 2026
 
 
UK Special
  Add your Comment comment
അറേബ്യന്‍ കടലില്‍ ബ്രിട്ടീഷ് ആണവ അന്തര്‍വാഹിനി
reporter

ലണ്ടന്‍: മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ബ്രിട്ടന്‍ തങ്ങളുടെ ആണവ അന്തര്‍വാഹിനിയായ എച്ച്എംഎസ് ആന്‍സണ്‍ അറേബ്യന്‍ കടലില്‍ വിന്യസിച്ചിട്ടുണ്ടെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. ടോമാഹോക്ക് ക്രൂയിസ് മിസൈലുകളും സ്പിയര്‍ഫിഷ് ടോര്‍പ്പിഡോകളും സജ്ജീകരിച്ചിരിക്കുന്ന ഈ അന്തര്‍വാഹിനി വടക്കന്‍ അറേബ്യന്‍ കടലില്‍ സ്ഥാനം പിടിച്ചിട്ടുണ്ടെന്നാണ് വിവരം.

പ്രാദേശിക സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുകയാണെങ്കില്‍ ഇറാനില്‍ ആക്രമണം നടത്താനുള്ള ബ്രിട്ടന്റെ ഒരുക്കമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. പെര്‍ത്തില്‍ നിന്ന് പുറപ്പെട്ട അന്തര്‍വാഹിനി ഏകദേശം 5,500 മൈല്‍ സഞ്ചരിച്ചാണ് ഈ മേഖലയിലെത്തിയത്.

ഹോര്‍മുസ് കടലിടുക്കിലെ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളുമായി ബന്ധപ്പെട്ട ഇറാനിയന്‍ മിസൈല്‍ കേന്ദ്രങ്ങളെ ലക്ഷ്യം വച്ചുള്ള നടപടികള്‍ക്കായി ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കയ്ക്ക് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് ഈ വിന്യാസം. വെള്ളിയാഴ്ച അമേരിക്കയ്ക്ക് കൂടുതല്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള യുകെയുടെ തീരുമാനവും ഇതുമായി ബന്ധപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു

 
Other News in this category

 
 




 
Close Window