Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0246 INR  1 EURO=110.9262 INR
ukmalayalampathram.com
Thu 30th Apr 2026
 
 
UK Special
  Add your Comment comment
സ്റ്റാമറിന്റെ വീടുകളിലെ തീവയ്പ് കേസില്‍ നിഗൂഢത
repoorter

ലണ്ടന്‍: ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമറിന്റെ രണ്ട് വീടുകളിലും പഴയ കാറിലും നടന്ന തീവയ്പ് സംഭവത്തിന്റെ സൂത്രധാരനെ ചുറ്റിപ്പറ്റി നിഗൂഢത തുടരുന്നു. 'എല്‍ മണി' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന, റഷ്യന്‍ ഭാഷ സംസാരിക്കുന്ന വ്യക്തിയാണ് മുഖ്യപ്രതിയായ യുക്രെയ്ന്‍കാരന്‍ റൊമാന്‍ ലാവ്റിനോവിച്ചിന് തീവയ്പിനായി പണം നല്‍കിയതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ലണ്ടനിലെ കോടതിയെ അറിയിച്ചു.

മറ്റൊരു പ്രതിയുമായി ടെലിഗ്രാം ആപ്പിലൂടെ സന്ദേശങ്ങള്‍ കൈമാറിയതായി തെളിവുകള്‍ പുറത്തുവന്നു. കഴിഞ്ഞ വര്‍ഷം മേയില്‍ വടക്കന്‍ ലണ്ടനില്‍ മൂന്ന് സ്ഥലങ്ങളിലായാണ് തീവയ്പ് നടന്നത്. സ്റ്റാമറിന്റെ രണ്ട് വീടുകളും മുന്‍പ് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലായിരുന്ന കാറുമാണ് അക്രമികള്‍ ലക്ഷ്യമിട്ടത്. സംഭവത്തിന്റെ പിന്നാമ്പുറത്തെ വ്യക്തമായ വിവരങ്ങള്‍ പുറത്തുവരാത്തതിനാല്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നിലുള്ള വെല്ലുവിളി തുടരുകയാണ്.

 
Other News in this category

 
 




 
Close Window