ലണ്ടന്‍: വെടിവെപ്പിനെത്തുടര്‍ന്നുണ്ടായ സുരക്ഷാ ഭീഷണികള്‍ക്കിടയിലും ബ്രിട്ടനിലെ ചാള്‍സ് രാജാവിന്റെയും രാജ്ഞി കമിലയുടെയും നിര്‍ണായക സന്ദര്‍ശനം അമേരിക്കയില്‍ ആരംഭിച്ചു. യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത ചാള്‍സ്, ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര സഹകരണം ഏത് പ്രതിസന്ധികളിലും തുടരണം എന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ യുകെ അമേരിക്കയെ പിന്തുണയ്ക്കുന്നില്ലെന്ന ട്രംപിന്റെ വിമര്‍ശനങ്ങള്‍ക്കിടെയാണ് സന്ദര്‍ശനം നടന്നത്. ബ്രിട്ടീഷ് വിമാനങ്ങളെ കളിപ്പാട്ടമെന്ന് വിശേഷിപ്പിച്ച ട്രംപിന്റെ പ്രസ്താവനയ്ക്കും ചാള്‍സ് പരോക്ഷ മറുപടി നല്കി. ''യുകെയുടെ സൈന്യം സുശക്തമാണ്,'' എന്ന് അദ്ദേഹം കോണ്‍ഗ്രസില്‍ പറഞ്ഞു. പ്രസംഗം കൈയടികളോടെ യുഎസ് കോണ്‍ഗ്രസ് വരവേറ്റു.