Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6008 INR  1 EURO=111.1482 INR
ukmalayalampathram.com
Thu 07th May 2026
 
 
UK Special
  Add your Comment comment
മകനെ രക്ഷിക്കാന്‍ ജീവന്‍ ബലികഴിച്ചു; മുന്‍ കാമുകന്റെ ഗ്രനേഡ് ആക്രമണത്തില്‍ അമ്മ കൊല്ലപ്പെട്ടു
reporter

ബ്രിസ്‌റ്റോള്‍: സ്വന്തം ജീവന്‍ പോലും വകവെയ്ക്കാതെ മകനെ സുരക്ഷിതനാക്കാന്‍ ശ്രമിച്ച അമ്മയുടെ ധീരതയാണ് ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധ നേടുന്നത്. ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളില്‍ നടന്ന ഗ്രനേഡ് സ്‌ഫോടനത്തില്‍ 35കാരിയായ ജോവാന്‍ ഷാ കൊല്ലപ്പെട്ടു. ആക്രമണം നടത്തിയ മുന്‍ കാമുകന്‍ റയാന്‍ കെല്ലിയും സ്‌ഫോടനത്തില്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ദാരുണ സംഭവം. ജോവാനും മുന്‍ കാമുകനായ 41കാരന്‍ റയാന്‍ കെല്ലിയും തമ്മില്‍ വീട്ടില്‍ വച്ച് തര്‍ക്കമുണ്ടായി. സാഹചര്യത്തില്‍ അപകടസൂചന മനസിലാക്കിയ ജോവാന്‍, ഉടന്‍ തന്നെ മകനെ വീടിന് പുറത്തുള്ള ട്രാംപോളിനില്‍ കളിക്കാന്‍ അയച്ചു. നിമിഷങ്ങള്‍ക്കകം റയാന്‍ കൈവശം സൂക്ഷിച്ചിരുന്ന ഗ്രനേഡ് പൊട്ടിത്തെറിപ്പിക്കുകയായിരുന്നു. ജോവാന്റെ സമയോചിത ഇടപെടലാണ് കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമായത്. സ്‌ഫോടനത്തില്‍ ജോവാന്റെ മകനുള്‍പ്പെടെ മൂന്ന് കുടുംബാംഗങ്ങള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

സംഭവത്തിന് ഏകദേശം 15 മിനിറ്റ് മുന്‍പ് വീട്ടില്‍ തര്‍ക്കമുണ്ടെന്ന വിവരവും സ്‌ഫോടക വസ്തു കൈവശമുണ്ടെന്ന മുന്നറിയിപ്പും പൊലീസിന് ലഭിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ പൊലീസ് സ്ഥലത്തെത്തും മുമ്പ് തന്നെ സ്‌ഫോടനം നടന്നിരുന്നു. കൊല്ലപ്പെട്ട ഇരുവരും തമ്മില്‍ നിരന്തരം ഗാര്‍ഹിക തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആക്രമണം നടത്തിയ റയാന്‍ കെല്ലി, Breaking Bad എന്ന വെബ് സീരീസില്‍ കാണുന്ന രീതിയില്‍ പ്രവര്‍ത്തിച്ച മയക്കുമരുന്ന് കടത്ത് സംഘവുമായി ബന്ധപ്പെട്ടിരുന്നുവെന്നും, മയക്കുമരുന്ന് കേസില്‍ അഞ്ച് വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായി. മകന്റെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച ജോവാന്റെ ധീരത സമൂഹമാധ്യമങ്ങളിലും പൊതുജനങ്ങള്‍ക്കിടയിലും വലിയ ചര്‍ച്ചയായിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടരുന്നു.

 
Other News in this category

 
 




 
Close Window