Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.2658 INR  1 EURO=111.0988 INR
ukmalayalampathram.com
Fri 11th Sep 2026
 
 
UK Special
  Add your Comment comment
ദില്ലിയില്‍ നിര്‍ജ്ജലീകരണത്തില്‍ തളര്‍ന്ന പക്ഷിക്ക് ബ്രിട്ടീഷ് സഞ്ചാരിയുടെ രക്ഷ
reporter

രാജ്യമെങ്ങും തുടരുന്ന കനത്ത ചൂട് മനുഷ്യര്‍ക്കൊപ്പം മറ്റ് ജീവജാലങ്ങള്‍ക്കും വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ദില്ലിയില്‍ നിന്ന് പങ്കുവെച്ച ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. ബ്രിട്ടീഷ് സഞ്ചാരിയായ നിക്ക് ബൂക്കറാണ് വീഡിയോ പങ്കുവെച്ചത്. ഇന്ത്യയെക്കുറിച്ചുള്ള അനുഭവങ്ങള്‍ പതിവായി സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്ന നിക്ക്, യാത്രയ്ക്കിടെ നിര്‍ജ്ജലീകരണം മൂലം തളര്‍ന്നുപോയ ഒരു ചക്കിപ്പരുന്തിനെ രക്ഷിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.

വീഡിയോയില്‍, ദാഹം മൂലം അനങ്ങാനാവാത്ത അവസ്ഥയില്‍ കണ്ട പക്ഷിയെ നിക്ക് മരത്തിന്റെ തണലിലേക്ക് മാറ്റുകയും തുടര്‍ന്ന് വെള്ളം നല്‍കുകയും ചെയ്യുന്നു. ദാഹം കൊണ്ട് അലഞ്ഞുപോയ പക്ഷി വെള്ളം ആര്‍ത്തിയോടെ കുടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ദില്ലിയില്‍ അന്ന് 41°C വരെ താപനില ഉയര്‍ന്നിരുന്നുവെന്നും വര്‍ഷത്തിലെ ഏറ്റവും ചൂടേറിയ ദിവസങ്ങളില്‍ ഒന്നാണിതെന്നും നിക്ക് വ്യക്തമാക്കി. തുടര്‍ന്ന് പക്ഷിയുടെ സംരക്ഷണം Wildlife SOS എന്ന എന്‍ജിഒയ്ക്ക് കൈമാറിയതായും അദ്ദേഹം അറിയിച്ചു. വീഡിയോയ്ക്ക് നിരവധി പേരാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. വീടുകളുടെ പരിസരങ്ങളില്‍ പക്ഷികള്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും വേണ്ടി വെള്ളം വയ്‌ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പലരും ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

 
Other News in this category

 
 




 
Close Window