Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
വന്ദേഭാരത് യാത്രയില്‍ ഞെട്ടി യുകെ ദമ്പതികള്‍; ''മാറുന്ന ഇന്ത്യയുടെ ചിത്രം''
reporter

ന്യൂദല്‍ഹി: ഇന്ത്യയിലെത്തി വന്ദേഭാരത് ട്രെയിന്‍ യാത്ര ചെയ്ത യുകെയില്‍ നിന്നുള്ള ദമ്പതികള്‍ അവരുടെ അനുഭവം പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി. ഇന്ത്യയിലെ പഴയ തീവണ്ടിയാത്രയുടെ ചിത്രം പൂര്‍ണമായും മാറിയതായി അവര്‍ പറഞ്ഞു. നാറുന്ന, കരിപ്പുക തുപ്പുന്ന, ശ്വാസംമുട്ടിക്കുന്ന യാത്രയെന്ന ധാരണയാണ് ഇന്ത്യയെക്കുറിച്ച് തങ്ങള്‍ക്ക് ഉണ്ടായിരുന്നതെന്ന് ദമ്പതികള്‍ പറയുന്നു. എന്നാല്‍ വെറും 11 പൗണ്ട് (ഏകദേശം 1100 രൂപ) ചെലവില്‍ നടത്തിയ വന്ദേഭാരത് യാത്ര അവരുടെ കാഴ്ചപ്പാട് മുഴുവനായും മാറ്റിമറിച്ചു. ടിക്കറ്റ് നിരക്കിനുള്ളില്‍ തന്നെ മികച്ച ഭക്ഷണ സൗകര്യം ലഭിച്ചതാണ് ഇവരെ ഏറ്റവും അത്ഭുതപ്പെടുത്തിയത്. യാത്രയ്ക്കിടെ കൃത്യസമയത്ത് ചായ, കടികള്‍, ജ്യൂസ് എന്നിവയും തുടര്‍ന്ന് ഫ്രഷ് ആയ ഭക്ഷണവും ലഭിച്ചുവെന്ന് അവര്‍ പറഞ്ഞു. ട്രെയിനിനുള്ളില്‍ ജീവനക്കാര്‍ അത്യന്തം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിന്റെ ദൃശ്യങ്ങളും ഇവര്‍ വീഡിയോയാക്കി പങ്കുവെച്ചിട്ടുണ്ട്.

നാലുമണിക്കൂര്‍ നീണ്ട യാത്രയില്‍ ജനലിലൂടെ കാണപ്പെട്ട ഹരിതാഭമായ പ്രകൃതി സൗന്ദര്യവും ഇവരെ ആകര്‍ഷിച്ചു. 'ഹച്ചിസണ്‍ കുടുംബം' എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചത്. ഇന്ത്യയുടെ പുരോഗതിയെ കുറിച്ച് നിരവധി പേര്‍ പ്രശംസകള്‍ രേഖപ്പെടുത്തുമ്പോള്‍, ചിലര്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തെയും അഭിനന്ദിച്ചു.

 
Other News in this category

 
 




 
Close Window