Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4345 INR
ukmalayalampathram.com
Mon 29th Jun 2026
 
 
UK Special
  Add your Comment comment
13 വര്‍ഷം ഭാര്യയെ ലഹരിമരുന്ന് നല്‍കി പീഡനം; കുട്ടികളുടെ അശ്ലീല ദൃശ്യക്കേസിലും കുറ്റസമ്മതം - മുന്‍ ടോറി കൗണ്‍സിലര്‍
reporter

ലണ്ടന്‍: ഭാര്യയെ 13 വര്‍ഷത്തോളം ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ നേരത്തെ കുറ്റസമ്മതം നടത്തിയ മുന്‍ ടോറി കൗണ്‍സിലര്‍ ഫിലിപ്പ് യങ് (49), കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ നിര്‍മിച്ചതും കൈവശം വച്ചതുമായ കേസുകളിലും കുറ്റക്കാരനാണെന്ന് സമ്മതിച്ചു. വിഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയിലാണ് ഇയാള്‍ പുതിയ കുറ്റങ്ങള്‍ സമ്മതിച്ചത്. സ്വിന്‍ഡനില്‍ നിന്നുള്ള മുന്‍ കൗണ്‍സിലറായ ഇയാള്‍ക്കെതിരെ ആകെ 56 കുറ്റപത്രങ്ങളാണ് ഉണ്ടായിരുന്നത്. ഇവയില്‍ എല്ലാം കുറ്റസമ്മതം നടത്തിയതോടെ വിചാരണ ആവശ്യമില്ലെന്ന് ജഡ്ജി പോള്‍ ഡഗ്ഡേല്‍ അറിയിച്ചു. മുന്‍ഭാര്യ ജോവാന്‍ യങ്ങിനെ ലഹരിമരുന്ന് നല്‍കി ബോധരഹിതയാക്കി വര്‍ഷങ്ങളോളം പീഡിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസിലും ഇയാള്‍ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. ബലാത്സംഗം, ലൈംഗികാതിക്രമം, ലഹരിമരുന്ന് നല്‍കി പീഡിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടുന്ന ഗുരുതര കുറ്റങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സ്വകാര്യത വെളിപ്പെടുത്തിക്കൊണ്ട് തന്നെ ജോവാന്‍ യങ് ഈ കേസില്‍ പരസ്യമായി രംഗത്തുവന്നിരുന്നു.

ജയിലില്‍ നിന്ന് വിഡിയോ ലിങ്ക് വഴി കോടതിയില്‍ ഹാജരായ ഫിലിപ്പ് യങ്, 2024ല്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ നിര്‍മ്മിച്ചതിനും കൈവശം വച്ചതിനും ബന്ധപ്പെട്ട എട്ട് കുറ്റങ്ങളും സമ്മതിച്ചു. കൂടാതെ, 2019 മുതല്‍ 2024 വരെ അതിക്രൂരമായ അശ്ലീല ദൃശ്യങ്ങള്‍ കൈവശം വച്ച നാല് കുറ്റങ്ങളും ഇയാള്‍ അംഗീകരിച്ചു. ജോവാന്‍ യങ്ങിനെതിരായ ലൈംഗികാതിക്രമങ്ങളില്‍ മറ്റ് അഞ്ച് പേര്‍ കൂടി പ്രതികളാണ്. ഇതില്‍ ഡീന്‍ ഹാമില്‍ട്ടണ്‍ (47) ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ സമ്മതിച്ചു. നോര്‍മന്‍ മാക്സോണി (48), റിച്ചാര്‍ഡ് വില്‍ക്കിന്‍സ് (61), കോണര്‍ സാന്‍ഡേഴ്‌സണ്‍-ഡോയല്‍ (31), മുഹമ്മദ് ഹസ്സന്‍ (37) എന്നിവര്‍ കുറ്റം നിഷേധിച്ചിട്ടുണ്ട്. ഇവരുടെ വിചാരണ ഒക്ടോബര്‍ 5ന് ആരംഭിക്കും. ഫിലിപ്പ് യങ്ങിന്റെ ശിക്ഷാവിധി പിന്നീട് പ്രഖ്യാപിക്കും.

 
Other News in this category

 
 




 
Close Window