Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
യുകെയില്‍ യഹൂദര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു: ഡൗണിംഗ് സ്ട്രീറ്റിന് മുന്നില്‍ പ്രതിഷേധം
reporter

ലണ്ടന്‍: യുകെയില്‍ യഹൂദ സമൂഹത്തിനെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതിനെതിരെ നൂറുകണക്കിന് ആളുകള്‍ ഡൗണിങ് സ്ട്രീറ്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധക്കാര്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു. ഡൗണിംഗ് സ്ട്രീറ്റിന് സമീപം നടന്ന പ്രതിഷേധം അടുത്തിടെ ഗോള്‍ഡന്‍ ഗ്രീന്‍ പ്രദേശത്ത് രണ്ട് യഹൂദര്‍ക്ക് നേരെയുണ്ടായ കുത്തേറ്റ സംഭവത്തെ തുടര്‍ന്നാണ് ശക്തമായത്. ''വാക്കുകള്‍ പോരാ, നടപടികളാണ് വേണ്ടത്'' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്.

Campaign Against Antisemitism ആണ് പ്രക്ഷോഭം സംഘടിപ്പിച്ചത്. സംഘടനയുടെ പ്രതിനിധിയായ സ്റ്റീഫന്‍ സില്‍വര്‍മാന്‍ പ്രസംഗത്തില്‍, യഹൂദ സമൂഹത്തിനെതിരായ ആക്രമണങ്ങളും ഉപദ്രവങ്ങളും പതിവായി മാറിയതായി ആരോപിച്ചു. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ യഥാര്‍ത്ഥ നടപടികള്‍ കൈക്കൊള്ളാത്തതില്‍ പ്രതിഷേധക്കാര്‍ അസന്തോഷം പ്രകടിപ്പിച്ചു. ''ബ്രിട്ടീഷ് യഹൂദരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എന്ത് ചെയ്തു?'' എന്ന ചോദ്യത്തിന് ജനക്കൂട്ടം ''ഒന്നുമില്ല'' എന്നായിരുന്നു മറുപടി. ''യഹൂദ വിരോധം ദേശീയ അടിയന്തരാവസ്ഥയാണ്'' എന്ന സന്ദേശമുള്ള ബോര്‍ഡുകളും ബ്രിട്ടീഷ്, ഇസ്രായേല്‍ പതാകകളും ഉയര്‍ത്തിയാണ് പ്രതിഷേധം നടന്നത്.

 
Other News in this category

 
 




 
Close Window