ഇറാന്‍ മേഖലയിലെ യുദ്ധസാഹചര്യം ആഗോള സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്കയ്ക്കിടെ, അതിന്റെ പ്രത്യാഘാതം United Kingdomയിലെ കുടുംബങ്ങളെയും ഗുരുതരമായി ബാധിക്കാമെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. സംഘര്‍ഷം രൂക്ഷമായാല്‍ ബ്രിട്ടനിലെ മോര്‍ട്ട്ഗേജ് ബില്ലുകള്‍ പ്രതിവര്‍ഷം 3000 പൗണ്ട് വരെ ഉയരാനിടയുണ്ടെന്നാണ് വിലയിരുത്തല്‍. യുദ്ധാന്തരീക്ഷം കാരണം ഇന്ധനവിലയും ആഗോള ചരക്കുവിലകളും ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പണപ്പെരുപ്പം വീണ്ടും കുതിച്ചുയരാമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്. ഇതോടെ Bank of England പലിശനിരക്കുകള്‍ വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടാകാമെന്നും മുന്നറിയിപ്പുണ്ട്.
പലിശനിരക്കുകള്‍ ഉയര്‍ന്നാല്‍ മോര്‍ട്ട്ഗേജ് നിരക്കുകളും അതനുസരിച്ച് കൂടും. സംഘര്‍ഷം ദീര്‍ഘകാലം തുടരുകയാണെങ്കില്‍ വീടുടമകളുടെ മാസതവണകളില്‍ വലിയ വര്‍ദ്ധനവുണ്ടാകുമെന്ന് ധനകാര്യ വിശകലന സ്ഥാപനമായ Moneyfacst യിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സ്ഥിതി അത്ര രൂക്ഷമാകാത്ത സാഹചര്യത്തിലും വീടുടമകള്‍ക്ക് പ്രതിവര്‍ഷം 150 പൗണ്ടില്‍ നിന്ന് 1050 പൗണ്ട് വരെ അധികഭാരം വരാനിടയുണ്ടെന്നാണ് കണക്കുകൂട്ടല്‍. എനര്‍ജി നിരക്കുകള്‍ വേഗത്തില്‍ താഴുകയും പണപ്പെരുപ്പം 3.6 ശതമാനത്തില്‍ നിയന്ത്രിക്കപ്പെടുകയും ചെയ്താല്‍ മാത്രമേ ആശ്വാസസാധ്യതയുള്ളുവെന്ന് വിദഗ്ധര്‍ പറയുന്നു. ഇപ്പോള്‍ Bank of England ലക്ഷ്യമിടുന്ന പണപ്പെരുപ്പ നിരക്ക് 2 ശതമാനമാണ്. എന്നാല്‍ അത് വീണ്ടും ഉയരുകയാണെങ്കില്‍ മോര്‍ട്ട്ഗേജ് ചെലവ് പ്രതിവര്‍ഷം 1050 മുതല്‍ 1950 പൗണ്ട് വരെ വര്‍ദ്ധിക്കാമെന്നും സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.