Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.79 INR  1 EURO=69.77 INR
ukmalayalampathram.com
Thu 27th Apr 2017
 
 
ബിസിനസ്‌
  Add your Comment comment
ആദ്യ നാല് മിനിറ്റില്‍ രണ്ടരലക്ഷം പേര്‍ സ്മാര്‍ട്ട്‌ഫോണ്‍ വിറ്റു : ഇന്ത്യയില്‍ ഷാവോമി തരംഗം
reporter
ഇന്ത്യയിലെ ഓണ്‍ലൈന്‍ ഫഌഷ് സെയിലില്‍ തരംഗമായി ചൈനീസ് കമ്പനി ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ റെഡ്മി A4. ഫഌഷ് സെയില്‍ തുടങ്ങി ആദ്യ നാല് മിനിറ്റില്‍ രണ്ടരലക്ഷം പേര്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ആമസോണ്‍ ഇന്ത്യയില്‍ ഇരച്ചുകയറി. ഒട്ടേറെ സവിശേഷതകളോടെ ലോഞ്ച് ചെയ്ത റെഡ്മി A4ന് 5,999 രൂപയാണ് വില.
45 ദിവസത്തിനുള്ളില്‍ പത്ത് ലക്ഷത്തിലധികം റെഡ്മി നോട്ട് 4 സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ചതിന് പിന്നാലെയാണ് ഷവോമി റെഡ്മി 4A അവതരിപ്പിച്ചിരുന്നത്. ഡാര്‍ക്ക് ഗ്രേ, ഗോള്‍ഡ് കളര്‍, റോസ് ഗോള്‍ഡ് പതിപ്പുകളിലാണ് ഫോണ്‍. റോസ് ഗോള്‍ഡ് പതിപ്പ് ഏപ്രില്‍ മാസത്തിലേ പുറത്തിറങ്ങൂ.
5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, രണ്ട് ജിബി റാം, 16ജിബി ഇന്റേണല്‍ സ്റ്റോറേജ്, എഫ്എം റേഡിയോ, ഐആര്‍ പോര്‍ട്ട്, ജിപിഎസ്, വൈഫൈ, ബ്ലൂടൂത്ത് 4.1, 3120mAh ബാറ്ററി തുടങ്ങിയവയാണ് പ്രധാന ഫീച്ചറുകള്‍. ഡ്യുവല്‍ സിം സ്മാര്‍ട്ട്‌ഫോണിന് ഉള്‍ക്കരുത്തേകുന്നത് 1.4 ജിഗാഹെട്‌സ് ക്വാല്‍ കോര്‍ സ്‌നാപ്ഡ്രാഗണ്‍ 425 പ്രൊസസറും.
13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയാണ് മറ്റൊരു പ്രധാന സവിശേഷത. ഫുള്‍ എച്ച്ഡി വീഡിയോ റെക്കോര്‍ഡിങ് സാധ്യവും. അഞ്ച് മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്. എംഐയുഐ 8 തീമില്‍ ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്‌മെലോ ഒഎസ്സിലാണ് പ്രവര്‍ത്തിക്കുക. മെയ്ഡ് ഇന്‍ ഇന്ത്യ ടാഗോടെയാണ് സ്മാര്‍ട്ട്‌ഫോണ്‍ എത്തിയിരിക്കുന്നത്.
 
Other News in this category

 
 




 
Close Window