Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th Nov 2017
 
 
UK Special
  Add your Comment comment
സ്വന്തം പാസ്‌പോര്‍ട്ട് നിര്‍മിക്കാന്‍ പോലും മറ്റ് രാജ്യത്തെ ആശ്രയിക്കുന്നു, ബ്രിട്ടന്റെ ഗതികേട്
reporter

ലണ്ടന്‍: ബ്രക്‌സിറ്റ് നടപ്പാക്കുന്നതോടെ പാസ്‌പോര്‍ട്ട് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പഴയ ബ്ലൂ പാസ്‌പോര്‍ട്ട് തിരിച്ചുകൊണ്ടുവരാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഈ പാസ്‌പോര്‍ട്ട് അച്ചടിക്കാന്‍ ആശ്രയിച്ചിരിക്കുന്നതാകട്ടെ ഫ്രാന്‍സിനെയും ജര്‍മനിയേയും. സ്വന്തമായി ഒരു പാസ്‌പോര്‍ട്ട് നിര്‍മിക്കാനുള്ള സ്ഥാപനം പോലും ബ്രിട്ടനിലില്ല. ബ്രക്‌സിറ്റിന്റെ പേരില്‍ മറ്റ് യൂറോപ്യന്‍രാജ്യക്കാരെ ഇറക്കിവിടുമ്പോഴും അവരില്ലെങ്കില്‍ ഒന്നും നടക്കില്ല എന്നതിന്റെ തെളിവാണിത്. രണ്ടു വിദേശ കമ്പനികളെയാണ് ഇപ്പോള്‍ പാസ്‌പോര്‍ട്ട് നിര്‍മിക്കാന്‍ വേണ്ടി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ ആര്‍ക്കാണ് കരാര്‍ കൊടുക്കേണ്ടതെന്ന് ഇതുവരെ തീരുമാനമായിട്ടില്ല. 

2019 മാര്‍ച്ച് മുതലാകും പുതിയ പാസ്‌പോര്‍ട്ട് നിലവില്‍ വരിക. 450 മില്യണ്‍ പൗണ്ടിനാണ് ഇപ്പോള്‍ കരാര്‍ നല്‍കുന്നത്. ഹോം ഓഫിസിന്റെ നേതൃത്വത്തിലാണ് നടപടി. 1920 ലാണ് നേവി ബ്ലൂ പാസ്‌പോര്‍ട്ട് ആദ്യമായി യുകെ കൊണ്ടുവന്നത്. യൂറോപ്യന്‍യൂണിയനില്‍ അംഗമായതോടെ 1988 ല്‍ ഇപ്പോഴത്തെ പാസ്‌പോര്‍ട്ട് നിലവില്‍ വന്നു. പഴയ ആളുകള്‍ ഈ തീരുമാനത്തെ പിന്തുണച്ചുവെങ്കിലും പുതിയ ആളുകള്‍ ഇതിനോട് യോജിപ്പ് പ്രകടിപ്പിച്ചിട്ടില്ല. അതേസമയം, സ്വന്തം പാസ്‌പോര്‍ട്ട് നിര്‍മിക്കാന്‍ അന്യരാജ്യത്തെ ആശ്രിച്ച ഹോം ഓഫിസ് നടപടിയെ പലരും പരിഹസിച്ചു. അതേസമയം, നിര്‍മാണച്ചെലവിലെ കുറവ് നോക്കിയാണ് അന്യ രാജ്യത്തെ കമ്പനികളെ ചുമതലപ്പെടുത്തിയതെന്നാണ് സൂചന. ഏതായാലും ഇതേക്കുറിച്ച് ഹോം ഓഫിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

 
Other News in this category

 
 




 
Close Window