Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 05th Oct 2024
 
 
UK Special
  Add your Comment comment
എന്‍എച്ച്എസില്‍ ഓണം ആഘോഷിച്ച് മലയാളികള്‍, സെറ്റ് സാരിയുടുത്ത് ബ്രിട്ടീഷ് യുവതികള്‍
reporter

ലണ്ടന്‍: ബ്രിട്ടനിലെ ഓണാഘോഷം തദ്ദേശീയരുടെ പിന്തുണയും പങ്കാളിത്തവും കൊണ്ട് അനുദിനം വ്യത്യസ്തമാവുകയാണ്. ഇത്തരം വ്യത്യസ്തകളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഗ്ലോസ്റ്റര്‍ഷെയര്‍ എന്‍എച്ച്എസ് ആശുപത്രിയിലെ ഓണാഘോഷം. ഇവിടെ ഓണാഘോഷത്തോടനുബന്ധിച്ച് എന്‍എച്ച്എസ് ക്യാന്റീനില്‍ നാടന്‍ ഓണസദ്യ തന്നെയാണ് വിളമ്പിയത്. ഇത്തരത്തില്‍ എന്‍എച്ച്എസ് ട്രസ്റ്റിന്റെ പിന്തുണയോടെ ഓണസദ്യ വിളമ്പുന്നത് അപൂര്‍വമായ കാഴ്ചയാണ്. അതോടൊപ്പം തദ്ദേശീയരായ ജീവനക്കാരും ഓണത്തിന്റെ തനതായ വസ്ത്രമണിഞ്ഞാണ് ആഘോഷങ്ങളില്‍ പങ്കെടുക്കാനും സദ്യ കഴിക്കുവാനുമായി എത്തിയത്.

ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിരവധി പേരാണ് ഷെയര്‍ ചെയ്തിട്ടുള്ളത്. ഗ്ലോസ്റ്റര്‍ഷെയര്‍ എന്‍എച്ച്എസ് ആശുപത്രി ക്യാന്റീനില്‍ പ്രൊഡക്ഷന്‍ ചുമതലയുള്ള കോട്ടയം മാന്‍വെട്ടം സ്വദേശിയായ ഉലഹന്നാന്‍ ബെന്നിയും സഹ ജീവനക്കാരും ചേര്‍ന്നാണ് രുചികരമായ ഓണ സദ്യ ഒരുക്കിയത്. സദ്യ ഒരുക്കുന്നതിനായി മലയാളികളായ വിപിന്‍ ജൂഡി, ജോണ്‍സണ്‍ എബ്രഹാം, അവിനാശ് കുമാര്‍, ജോസി തോമസ് എന്നിവര്‍ ഉള്‍പ്പടെയുള്ള 15 അംഗ സംഘമാണ് ഉലഹന്നാന്‍ ബെന്നിക്ക് ഒപ്പം ഉണ്ടായിരുന്നത്. ഇതില്‍ തദ്ദേശീയരായ ജീവനക്കാരും ഉള്‍പ്പെടും. ഇവര്‍ മനോഹരമായ പൂക്കളവും ഒരുക്കിയിരുന്നു. എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ഓണസദ്യ. മുന്നൂറോളം പേര്‍ ഓണസദ്യ കഴിച്ചതായി ബെന്നി ഉലഹനാന്‍ പറഞ്ഞു. 22 വിഭങ്ങളോട് കൂടിയ ഒരു സദ്യക്ക് 5 പൗണ്ട് വീതമാണ് ജീവനക്കാരില്‍ നിന്നും ഇടാക്കിയത്. സന്ദര്‍ശകരില്‍ നിന്നും 10 പൗണ്ട് വീതം ഈടാക്കി. നേരത്തെ ഇതേ ക്യാന്റീനില്‍ ദോശയും ചമ്മന്തിയും സാമ്പാറും വിളമ്പിയത് ശ്രദ്ധ നേടിയിരുന്നു. ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ മലയാളി നഴ്സുമാര്‍ ജോലിചെയ്യുന്ന ആശുപത്രികളില്‍ ഒന്നാണ് ഗ്ലോസ്റ്റര്‍ഷെയര്‍ എന്‍എച്ച്എസ് ആശുപത്രി.

 
Other News in this category

 
 




 
Close Window