Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 05th Oct 2024
 
 
UK Special
  Add your Comment comment
യുകെയിലെ ഡോക്ടര്‍ പേനാക്കത്തി ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തി
reporter

ലണ്ടന്‍: ലണ്ടനില്‍ നിന്നും അസാധാരണമായ ഒരു വാര്‍ത്തയാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഒരു ഡോക്ടര്‍ തന്റെ രോഗിയുടെ ഹൃദയശസ്ത്രക്രിയയ്ക്ക് സര്‍ജിക്കല്‍ ബ്ലൈഡ് കിട്ടാതായപ്പോള്‍ തന്റെ കൈവശമുണ്ടായിരുന്ന സ്വിസ് ആര്‍മിയുടെ പേനാക്കത്തി (Swiss Army penknife) ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തി എന്ന വിചിത്രമായ വാര്‍ത്തായണ് അത്. ഡോക്ടര്‍ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ച പേനാക്കത്തി അദ്ദേഹം, ഉച്ചയ്ക്ക് ഭക്ഷണം കഴിക്കവേ പഴം മുറിക്കാന്‍ ഉപയോഗിച്ചിരുന്നതാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇംഗ്ലണ്ടിലെ ബ്രൈട്ടണിലെ റോയല്‍ സസെക്‌സ് ഹോസ്പിറ്റലിലാണ് സംഭവം,

ഓപ്പറേഷന്‍ തീയറ്ററില്‍ വച്ച് അണുവിമുക്തമാക്കിയ സര്‍ജിക്കല്‍ ബ്ലേഡ് കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ഡോക്ടര്‍ ഇത്തരമൊരു നീക്കം നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രോഗി സുഖം പ്രാപിച്ചെങ്കിലും രോഗിയുടെയോ സര്‍ജന്റെയോ ഐഡന്റിറ്റി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 'ഇത് എന്നെ ആശ്ചര്യപ്പെടുത്തുന്നു. ഒന്നാമതായി, ഒരു പെന്‍കൈഫ് അണുവിമുക്തമല്ല. രണ്ടാമതായി, ഇത് ഒരു ഓപ്പറേറ്റിംഗ് ഉപകരണമല്ല. മൂന്നാമതായി, എല്ലാ കിറ്റുകളും ഓപ്പറേഷന്‍ തീയറ്ററില്‍ ഉണ്ടായിരുന്നിരിക്കണം.'സംഭവത്തോട് പ്രതികരിക്കവെ മുന്‍ കണ്‍സള്‍ട്ടന്റ് സര്‍ജനുമായ പ്രൊഫസര്‍ ഗ്രെയിം പോസ്റ്റണ്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

അതേസമയം ശസ്ത്രക്രിയാ വിദഗ്ദ്ധന്റെ പെരുമാറ്റം സംശയാസ്പദമാണെന്നും അടിയന്തര സാഹചര്യമായതിനാലാണ് കണ്‍സള്‍ട്ടന്റ് പെങ്ക്‌നൈഫ് (Penknife) തെരഞ്ഞെടുത്തതെന്നും എന്നാല്‍, അത്തരമൊരു അടിയന്തര സാഹചര്യത്തിന്റെ ആവശ്യമില്ലായിരുന്നെന്നും യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ സസെക്‌സ് അറിയിച്ചു. സംഭവം പുറത്തായതിന് പിന്നാലെ ഇതേ ഡോക്ടര്‍ രണ്ട് മാസത്തിനുള്ളില്‍ കുറഞ്ഞ അപകടസാധ്യതയുള്ള മൂന്ന് ശസ്ത്രക്രിയകള്‍ നടത്തിയതായും ഇതില്‍ മൂന്ന് രോഗികളും താമസിയാതെ മരിച്ചതായും അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം പ്രതിസന്ധിയിലായ ആശുപത്രി ട്രസ്റ്റിലെ ചികിത്സാ പിഴവുമായി ബന്ധപ്പെട്ട് കുറഞ്ഞത് 105 കേസുകള്‍ പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 
Other News in this category

 
 




 
Close Window