Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 05th Oct 2024
 
 
UK Special
  Add your Comment comment
ഇന്ത്യയില്‍ കൊക്കെയ്ന്‍ വ്യാപരത്തിന്റെ മേല്‍നോട്ടം വഹിക്കാനെത്തിയ യുകെ പൗരന്‍ പിടിയില്‍
reporter

ന്യൂഡല്‍ഹി: രാജ്യത്തെ കൊക്കെയ്ന്‍ വ്യാപാരത്തിന്റെ മേല്‍നോട്ടം വഹിക്കാനായി ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലെത്തിയ യുവാവ് പിടിയില്‍. അമൃത്സറില്‍ വച്ചാണ് യുകെ സ്വദേശിയെ ദില്ലി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ പിടികൂടിയത്. 27 വര്‍ഷമായി ബ്രിട്ടനില്‍ താമസമാക്കിയ ജിതേന്ദര്‍ പ്രീത് ഗില്‍ എന്നയാളെയാണ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. ബുധനാഴ്ച നടന്ന ലഹരിക്കടത്തുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. രാജ്യാന്തര മാര്‍ക്കറ്റില്‍ 6500 കോടി വിലവരുന്ന കൊക്കെയ്ന്‍ വ്യാപാരം സൂപ്പര്‍വൈസ് ചെയ്യാനായി എത്തിയതാണ് യുവാവെന്നാണ് പൊലീസ് ദേശീയമാധ്യമങ്ങളോട് വിശദമാക്കിയത്. ഒരു ആപ്പിന്റെ സഹായത്തോടെയാണ് ലഹരിമരുന്ന് വിതരണം നടന്നിരുന്നതെന്ന് യുവാവ് പൊലീസിനോട് വിശദമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ തുഷാര്‍ ഗോയലിനെ ചോദ്യം ചെയ്തപ്പോഴാണ് ജിതേന്ദര്‍ പ്രീത് ഗില്ലിന്റെ പങ്കിനേക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. ആദ്യം ഇയാള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ പൊലീസ് പരിശോധിച്ചെങ്കിലും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ബുധനാഴ്ച തന്നെ ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയിരുന്നു.

ഇതിന് പിന്നാലെ യുവാവ് അമൃത്സറിലേക്ക് കടക്കുകയായിരുന്നു. അമൃത്സര്‍ വിമാനത്താവളത്തിലൂടെ രാജ്യം വിടാനൊരുങ്ങുമ്പോഴാണ് ഇയാള്‍ പിടിയിലാവുന്നത്. ദുബായ് അടിസ്ഥാമായുള്ള വീരു എന്ന പേരിലുള്ള വ്യക്തിയാണ് ലഹരിമരുന്ന് സിന്‍ഡിക്കേറ്റിനെ നിയന്ത്രിക്കുന്നത്. മറ്റ് രണ്ട് വിദേശികളും ഇയാള്‍ക്കൊപ്പം ബിസിനസിന്റെ ഭാഗമാണ്. ഏറ്റവുമൊടുവില്‍ വന്ന ലഹരിമരുന്ന് വലിയ അളവിലുള്ളതിനാല്‍ വീരു ജിതേന്ദര്‍ പ്രീത് ഗില്ലിനോട് ഇന്ത്യയിലെത്തി കാര്യങ്ങള്‍ സൂപ്പര്‍വൈസ് ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നാണ് ഇയാള്‍ പൊലീസിനോട് വിശദമാക്കിയിരിക്കുന്നത്. അറസ്റ്റിലായ ലഹരിമരുന്ന് വ്യാപാരി ഗോയലിനുമായി ബന്ധമുള്ളവര്‍ക്കായി പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ബുധനാഴ്ച 562 കിലോ എ ഗ്രേഡ് കൊളംബിയന്‍ കൊക്കെയ്‌നാണ് ദില്ലി പൊലീസ് പിടികൂടിയത്. ദില്ലി, മുംബൈ, ഗോവ എന്നിവിടങ്ങളില്‍ നടക്കുന്ന സംഗീത പരിപാടികള്‍ക്കായി ആയിരുന്നു കൊക്കെയ്ന്‍ എത്തിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

 
Other News in this category

 
 




 
Close Window