|
നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് - ഏതൊക്കെ പേരില്‍ വിശേഷിപ്പിച്ചാലും അതിനെല്ലാം അര്‍ഹതയുള്ള ലെജന്റിന്റെ വേര്‍പാട് വാര്‍ത്തയാക്കി ഇംഗ്ലണ്ടിലെ മാധ്യമങ്ങള്‍. ശ്രീനിവാസന്റെ സിനിമകളുടെ പേരുകള്‍ എടുത്തു പറഞ്ഞ് അദ്ദേഹത്തിന്റെ അന്ത്യയാത്രയില്‍ ആദരവ് അറിയിച്ചിരിക്കുന്നു ടെലഗ്രാഫ്, ഡെയിലി സ്റ്റാര്‍ തുടങ്ങിയ ഇംഗ്ലീഷ് മാധ്യമങ്ങള്‍.
ഉദയംപേരൂര്‍ കണ്ടനാടുള്ള വീട്ടുവളപ്പില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ഭൗതികദേഹം സംസ്‌കരിച്ചു. ശനിയാഴ്ച രാവിലെ 8.25ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഡയാലിസിസിനായി കൊച്ചി അമൃത ആശുപത്രിയിലേക്ക് പോകുന്നതിനിടെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. വിവിധ രോഗങ്ങളെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. |