ലണ്ടന്‍: രാജ്യത്തെ ബേസിക് പലിശ നിരക്ക് മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കുറച്ചു. 4 ശതമാനമായിരുന്ന നിരക്ക് 3.75 ശതമാനമായി ചുരുക്കിയതായി ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു.
വായ്പാ പലിശയില്‍ ആശ്വാസം
- മോര്‍ഗേജ് നിരക്കുകളും മറ്റു ബാങ്ക് വായ്പാ പലിശകളും കുറയാന്‍ ഈ തീരുമാനം വഴിവയ്ക്കും.
- സേവിങ്‌സ് അക്കൗണ്ടുകളില്‍നിന്നുള്ള പലിശ വരുമാനത്തില്‍ കുറവ് സംഭവിക്കുമെന്നതിനാല്‍ നിക്ഷേപകരെ ബാധിക്കും.
- ട്രാക്കര്‍ മോര്‍ഗേജുള്ള അഞ്ച് ലക്ഷത്തിലേറെ വീട്ടുടമകള്‍ക്ക് പ്രതിമാസ തിരിച്ചടവില്‍ ശരാശരി 29 പൗണ്ടിന്റെ കുറവ് വരും.
സാമ്പത്തിക പശ്ചാത്തലം
- പണപ്പെരുപ്പ നിരക്ക് ഇപ്പോഴും 3 ശതമാനത്തിന് മുകളിലാണ്.
- പലിശ കുറയ്ക്കാനുള്ള തീരുമാനം മറ്റു സാമ്പത്തിക ഘടകങ്ങളും കണക്കിലെടുത്താണെന്ന് ബാങ്ക് വ്യക്തമാക്കുന്നു.
- ഇനിയും പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെങ്കിലും അത് പതുക്കെയും കരുതലോടെയും ആയിരിക്കുമെന്നാണ് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി വ്യക്തമാക്കിയത്.
മുന്‍കാല പ്രവണത
- കോവിഡ് കാലത്ത് പലിശ നിരക്ക് 0.25 ശതമാനമായിരുന്നു.
- കോവിഡ് ശേഷമുള്ള കാലത്ത് നിരക്ക് പടിപടിയായി ഉയര്‍ന്ന് 5 ശതമാനത്തിന് മുകളിലെത്തി.
- ശക്തമായ പണപ്പെരുപ്പമാണ് പലിശ നിരക്ക് ഉയര്‍ത്താന്‍ ബാങ്കിനെ നിര്‍ബന്ധിതരാക്കിയത്.
ഭാവി പ്രതീക്ഷ
- സാമ്പത്തിക വിദഗ്ധര്‍ നേരത്തെ പ്രവചിച്ചതുപോലെ, പണപ്പെരുപ്പം 2-2.5 ശതമാനത്തിനിടയില്‍ നിലനിര്‍ത്താനായാല്‍ വര്‍ഷാവസാനത്തോടെ പലിശ നിരക്ക് 4 ശതമാനത്തിന് താഴെയാകാന്‍ സാധ്യതയുണ്ട്.
- ഫിക്‌സഡ് റേറ്റ് മോര്‍ഗേജുകള്‍ക്ക് ഉടന്‍ മാറ്റമൊന്നും വരില്ലെങ്കിലും പുതുക്കുമ്പോള്‍ പുതിയ നിരക്ക് ഇവര്‍ക്കും സഹായകരമാകും