ലണ്ടന്‍: ബ്രിട്ടീഷ് ജയിലുകളില്‍ ജോലി ചെയ്യുന്ന വിദേശ ഉദ്യോഗസ്ഥര്‍ക്കായി ആഭ്യന്തര മന്ത്രാലയം വീസ ചട്ടങ്ങളില്‍ താല്‍ക്കാലിക ഇളവ് പ്രഖ്യാപിച്ചു. പുതിയ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കിയാല്‍ ആയിരക്കണക്കിന് ഉദ്യോഗസ്ഥര്‍ക്ക് ജോലി നഷ്ടപ്പെടുകയും ജയിലുകളുടെ സുരക്ഷയും പ്രവര്‍ത്തനവും ബാധിക്കുമെന്നും മുന്നറിയിപ്പിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.
പശ്ചാത്തലം
- നൈജീരിയ, ഘാന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്കാണ് ഇളവ് വലിയ ആശ്വാസമാകുന്നത്.
- ജൂലൈ മുതല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ വീസയ്ക്കുള്ള കുറഞ്ഞ ശമ്പള പരിധി 41,700 പൗണ്ടായി ഉയര്‍ത്തിയിരുന്നു.
- എന്നാല്‍ ഭൂരിഭാഗം ജയില്‍ ഉദ്യോഗസ്ഥരുടെ ശമ്പളം ഇതിലും കുറവാണ്.
- നിയമം നടപ്പിലാക്കിയിരുന്നെങ്കില്‍ ഏകദേശം 2,500 വിദേശ ഉദ്യോഗസ്ഥര്‍ക്ക് ജോലി നഷ്ടമാകുമായിരുന്നു.
പുതിയ ഇളവുകള്‍
- നിലവില്‍ ജോലി ചെയ്യുന്ന വിദേശ ഉദ്യോഗസ്ഥര്‍ക്ക് 2026 അവസാനം വരെ ശമ്പള പരിധിയില്‍ ഇളവ് ലഭിക്കും.
- 2027 ഡിസംബര്‍ 31 വരെ 33,400 പൗണ്ട് എന്ന കുറഞ്ഞ ശമ്പള പരിധിയില്‍ വീസ പുതുക്കാനും സാധിക്കും.
സര്‍ക്കാര്‍ തീരുമാനം
- ജയിലുകളിലെ ജീവനക്കാരുടെ കുറവും സുരക്ഷാ പ്രശ്‌നങ്ങളും പരിഗണിച്ചാണ് തീരുമാനം.
- ഹോം സെക്രട്ടറി ഷബാന മഹ്‌മൂദും ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ലാമിയും തമ്മിലുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം ഉണ്ടായത്.
- സര്‍ക്കാര്‍ തീരുമാനത്തെ വിജയം എന്ന് വിശേഷിപ്പിച്ച പ്രിസണ്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍, ഇത് ജയിലുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുമെന്ന് പ്രതികരിച്ചു