|
യുകെയിലേക്ക് ആദ്യകാലത്തു കുടിയേറിയ മലയാളികളിലൊരാളായ ബിജു മാത്യു അന്തരിച്ചു. ന്യൂകാസിലിലാണ് കുടുംബസമേതം താമസിച്ചിരുന്നത്. കണ്ണൂര്‍ ജില്ലയില്‍ ആലക്കോടിന് സമീപം തേര്‍ത്തല്ലി സ്വദേശിയും കടിയന്‍കുന്നേല്‍ കുടുംബാംഗമാണു ബിജു. ഭാര്യ എല്‍സമ്മ ബിജു കോട്ടയം മുട്ടുചിറ സ്വദേശിനിയാണ്. കെവിന്‍ ബിജുവുമാണ് ഏകമകന്‍. ഔര്‍ ലേഡി ക്വീന്‍ ഓഫ് റോസറി മിഷന്‍, ന്യൂകാസില്‍ ഇടവകാംഗമായിരുന്ന ബിജു മാത്യു ദേവാലയ പ്രവര്‍ത്തനങ്ങളിലും ആത്മീയ കാര്യങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. |