ലണ്ടന്‍: ഇത്തവണ ക്രിസ്മസിന് കനത്ത മഞ്ഞുവീഴ്ചയും അതിശൈത്യവും ഇല്ലാത്തതിനാല്‍ എന്‍എച്ച്എസ് സ്റ്റാഫുകള്‍ക്ക് വലിയ ആശ്വാസമാണ്. കാരണം, അങ്ങനെ ആയിരുന്നെങ്കില്‍ ഫ്‌ലൂ രോഗികളാല്‍ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞേനെയായിരുന്നു.
ഇപ്പോള്‍ എന്‍എച്ച്എസ് ആശുപത്രികളില്‍ മുന്‍വര്‍ഷത്തേക്കാള്‍ തിരക്കുകുറവാണ്. സാധാരണയായി ക്രിസ്മസ് ഡിന്നറിന് ശേഷം ബോക്സിങ് ഡേയില്‍ ആശുപത്രികള്‍ രോഗികളുടെ തിരക്കുമൂലം വാര്‍ഡുകള്‍ അടയ്‌ക്കേണ്ടിവരാറുണ്ട്. എന്നാല്‍, ന്യൂ ഇയറിനോടടുത്ത് തിരക്ക് കൂടുമെന്നാണ് പ്രവചനം. ജനുവരി രണ്ടാംവാരത്തോടെ മഞ്ഞും അതിശൈത്യവും രൂക്ഷമാകുമെന്നാണു കരുതുന്നത്.
എങ്കിലും ചില പ്രദേശങ്ങളില്‍ ഫ്‌ലൂ വ്യാപനം തുടരുകയാണ്. അതിനാല്‍ വാക്‌സിനുകള്‍ ഇനിയും എടുക്കാത്തവര്‍ ഉടന്‍ എടുക്കണമെന്ന് എന്‍എച്ച്എസ് നിര്‍ദ്ദേശിക്കുന്നു. പ്രത്യേകിച്ച് ലിങ്കണ്‍ഷെയറില്‍ ഫ്‌ലൂ കേസുകള്‍ വര്‍ധിച്ചുവരികയാണ്. പുതുവര്‍ഷത്തിന് മുമ്പ് വാക്‌സിന്‍ എടുക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്‍എച്ച്എസിന്റെ കണക്കുകള്‍ പ്രകാരം, ഇപ്പോള്‍ മുമ്പെന്നത്തേക്കാളും കൂടുതല്‍ പേര്‍ ഫ്‌ലൂ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ആഴ്ച ലിങ്കണ്‍ഷെയറില്‍ 859 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, അതിന് മുന്‍വാരത്തില്‍ 653 കേസുകളായിരുന്നു.
''പുതുവര്‍ഷത്തില്‍ വാക്‌സിനേഷന്‍ നല്‍കുന്നതില്‍ എന്‍എച്ച്എസ് മുമ്പത്തേക്കാളും കൂടുതല്‍ ശ്രദ്ധാലുവാണ്,'' എന്ന് എന്‍എച്ച്എസ് ലിങ്കണ്‍ഷെയര്‍ ഇന്റഗ്രേറ്റഡ് കെയര്‍ ബോര്‍ഡിലെ ഇമ്മ്യൂണൈസേഷന്‍ ആന്‍ഡ് സ്‌ക്രീനിംഗ് മേധാവി സ്റ്റീവ് ക്ലാപ്ടണ്‍ പറഞ്ഞു. കൊച്ചുകുട്ടികള്‍ക്കും 85 വയസ്സിനു മുകളിലുള്ളവര്‍ക്കും വാക്‌സിനേഷന്‍ നല്‍കുന്നതിലാണ് പ്രത്യേക ശ്രദ്ധ നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി