Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ഓസ്‌ട്രേലിയയില്‍ മലയാളി വൈദികന് കുത്തേറ്റു
reporter

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളിയിലെ കുര്‍ബാനക്കിടെ മലയാളി വൈദികന് കുത്തേറ്റു. ഫാദര്‍. ടോമി കളത്തൂര്‍ മാത്യുവി(48) നാണ് കഴുത്തിന്റെ ഇടതു ഭാഗത്ത് കുത്തേറ്റത്. ഗുരുതര പരിക്കേറ്റ വൈദികനെ നോര്‍ത്ത് ഫോക്‌നറിലെ ദ നോര്‍ത്തേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേരളത്തില്‍ താമരശേരി രൂപത അംഗമാണ് ഫാ . 

ടോമി ഓസ്‌ട്രേലിയന്‍ സമയം ഇന്നലെ രാവിലെ 11ന് നോര്‍ത്ത് ഫോക്‌നര്‍, 95 വില്യം സ്ട്രീറ്റിലെ സെന്റ് മാത്യൂസ് പള്ളിയില്‍ ഞായറാഴ്ച കുര്‍ബാന നടത്തുന്നതിനിടെയാണ് സംഭവമെന്ന് ഇംഗ്ലീഷ് വാര്‍ത്താ വെബ്‌സൈറ്റായ ദ ഓസ്‌ട്രേലിയന്‍ റിപ്പോര്‍ട്ട് ചെയ്തു. കുര്‍ബാനയ്ക്കായി ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ വൈദികന്റെ സമീപമെത്തിയ അക്രമി 'നിങ്ങള്‍ ഇന്ത്യക്കാരനായതിനാല്‍ കുര്‍ബാനയര്‍പ്പിക്കാന്‍ കഴിയില്ലെന്നും നിങ്ങള്‍ ഹിന്ദുവോ മുസ്ലിമോ ആയിരിക്കും' എന്നു പറയുകയും ഒരു അടുക്കളക്കത്തിയെടുത്ത് ഫാദര്‍ ടോമിയുടെ കഴുത്തില്‍ കുത്തുകയുമായിരുന്നു. പള്ളിയിലുണ്ടായിരുന്നവര്‍ അക്രമിയെ തടയാന്‍ ശ്രമിച്ചെങ്കിലും അയാള്‍ രക്ഷപ്പെട്ടു. 

അന്‍പതു വയസ്സിനു മുകളിലുള്ള ഇറ്റാലിയന്‍ വംശജനായ ആളാണ് അക്രമിയെന്നാണ് പൊലീസ് നല്‍കുന്ന സൂചന. അക്രമിക്കായി തിരച്ചില്‍ ശക്തമാക്കിയതായി പൊലീസ് അധികൃതര്‍ അറിയിച്ചു.


 
Other News in this category

 
 




 
Close Window