Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
സിനിമ പ്ലസ്
  Add your Comment comment
ഇന്‍ഷ്വറന്‍സ് തട്ടിപ്പ് നടത്തിയതിനു യുവാവ് അറസ്റ്റില്‍
reporter
മെല്‍ബണ്‍: ജീവിച്ചിരിക്കേ മരിച്ചുവെന്നു രേഖയുണ്ടാക്കി ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ ബ്രിട്ടീഷ് യുവാവിനെ ഓസ്‌ട്രേലിയയില്‍ അറസ്റ്റ് ചെയ്തു. ഒരു മില്യണ്‍ പൗണ്ടാണ് ഇയാള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ഹ്യൂഗോ ജോസ് സാന്‍ഷെസിയാണു പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഉടന്‍ തന്നെ യുകെയിലേക്കു നാടുകടത്തുമെന്നു ഓസ്‌ട്രേലിയന്‍ അധികൃതര്‍ അറിയിച്ചു.

ഭാര്യ സോഫിയയ്‌ക്കൊപ്പമാണു ഇയാള്‍ ഓസ്‌ട്രേലിയയില്‍ താമസിച്ചിരുന്നത്. വെബ് സൈറ്റ് ഡെവലപ്പറായിരുന്നു ഇയാള്‍. ഇയാളുടെ ഭാര്യ സോഫിയയാണു ഇദ്ദേഹം ജോലി ചെയ്തിരുന്ന എച്ച്എംവി എന്ന കമ്പനിയില്‍ മരണ വിവരം അറിയിച്ചത്. സൗത്ത് അമേരിക്കയില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ ഇദ്ദേഹം മരിച്ചുവെന്നും മൃതദേഹം സംസ്‌കരിച്ചെന്നും അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ അറസ്റ്റിലായി. സോഫിയയെ ജയില്‍ ശിക്ഷക്കു വിധിച്ചു.

വഞ്ചനയാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. 1,60,000 പൗണ്ട് അടയ്ക്കുകയും വേണം. കഴിഞ്ഞയാഴ്ചയാണു ഹ്യൂഗോ ജോസിനെ പിടികൂടിയത്. മാര്‍ലോയിലെ എച്ച്എംവി കമ്പനിയില്‍ നിന്നു ഇയാള്‍ക്കു പ്രതിവര്‍ഷം 29,000 പൗണ്ടാണു ശമ്പളം ലഭിച്ചിരുന്നത്. സുറെയിലെ ഫാംഹാമിലുള്ള വീട്ടില്‍ മൂന്നു കുട്ടികള്‍ക്കൊപ്പമാണ് ഇവര്‍ കഴിഞ്ഞിരുന്നത്.
 
Other News in this category

 
 




 
Close Window