Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
സിനിമ പ്ലസ്
  Add your Comment comment
അമ്പിളിച്ചേട്ടന്‍ സെറ്റിലെത്തി, കൊണ്ടുവന്നത് മമ്മൂട്ടി
reporter

തിരുവനന്തപുരം: കുറച്ചുകാലം മുന്‍പു വരെ മലയാള സിനിമയുടെ ചുക്കില്ലാതെ കഷായമില്ലാ എന്നു പറയും പോലെ അവിഭാജ്യ ഘടകമായിരുന്നു അമ്പിളിച്ചേട്ടന്‍ എന്ന ജഗതി ശ്രീകുമാര്‍. എന്നാല്‍, കാറപകടത്തെത്തുടര്‍ന്ന് കോമാ സ്‌റ്റേജിലായ അദ്ദേഹം ഏതാനം വര്‍ഷങ്ങളായി മലയാളിക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. അടുത്തിടെയായി അദ്ദേഹം പൊതുവേദികളില്‍ എത്തുന്നുണ്ടെങ്കിലും സംസാരിക്കാന്‍ കഴിയില്ല. എന്നാല്‍, ഇതാ അദ്ദേഹം ഇപ്പോള്‍ സെറ്റിലെത്തിയിരിക്കുന്നു. മലയാള സിനിമയുടെ പ്രതീക്ഷയാണ് ഇപ്പോള്‍ ഉണര്‍ന്നിരിക്കുന്നത്. 

കമല്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ 'ഉട്ടോപ്യയിലെ രാജാവ്' എന്ന സിനിമയുടെ തിരുവനന്തപുരത്തെ ലൊക്കേഷനിലാണ് അമ്പിളിച്ചേട്ടന്‍ എത്തിയത്. മമ്മൂട്ടിയുടെ പ്രത്യേക നിര്‍ബന്ധത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ലൊക്കേഷന്‍ സൈറ്റായ യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ എത്തിക്കാന്‍ കഴിഞ്ഞത്. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ലൊക്കേഷനില്‍ എത്തിയത് കൂടുതല്‍ ഉണര്‍വ് നല്കാന്‍ സഹായിക്കുമെന്നും മമ്മൂട്ടി പറഞ്ഞു. 

ഇത് രണ്ടാം തവണയാണ് ജഗതി ലൊക്കേഷനിലെത്തുന്നത്. ചികിത്സയില്‍ കഴിയവേ ആദ്യം മോഹന്‍ലാലിന്രെ പ്രിയദര്‍ശന്‍ ചിത്രമായ ഗീതാഞ്ജലിയുടെ ഷൂട്ടിംഗിന് ചിത്രാഞ്ജലിയില്‍ എത്തിയിരുന്നു.

 
Other News in this category

 
 




 
Close Window