Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
സിനിമ പ്ലസ്
  Add your Comment comment
ശ്വേത ഉടക്കില്‍ തന്നെ: നിര്‍മ്മാതാവിനെതിരെ കേസും
Reporter
തന്റെ അനുമതി കൂടാതെ 'കയം' എന്ന സിനിമയിലെ ചിത്രങ്ങള്‍ മുസ്ലീപവര്‍ എക്‌സ്ട്രയുടെ പരസ്യത്തിന് ഉപയോഗിച്ചതിനെതിരെ ശ്വേത നിര്‍മ്മാതാവിനെതിരെ കേസ് ഫയല്‍ ചെയ്തു. തന്നോട് നിര്‍മ്മാതാവ് വിശ്വാസവഞ്ചന കാണിക്കുകയായിരുന്നെന്ന് ശ്വേത ഹര്‍ജിയില്‍ ആരോപിക്കുന്നു. കേസ് ഫയലില്‍ സ്വീകരിച്ചതിനെത്തുടര്‍ന്ന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കി. ഇതോടെ കയത്തിന്റെ റീലീസ് നീളുമെന്ന് ഉറപ്പായി. നിര്‍മ്മാതാവ് ഹരിദാസ് സുഭാഷ് ഇതോടെ പുലിവാല് പിടിച്ച അവസ്ഥയിലുമായി.

സെക്‌സിയായി നാടന്‍ രൂപത്തില്‍ ശ്വേത അഭിനയിക്കുന്ന 'കയം' എന്ന ചിത്രത്തിലെ ചിത്രങ്ങളാണ് പരസ്യത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റിനു മുന്‍വശത്ത് ഉള്‍പ്പെടെ തിരുവനന്തപുരത്തിന്റെ മുക്കിലും മൂലയിലും പരസ്യം സ്ഥാനം പിടിച്ചിരുന്നു. താരസംഘടനയായ അമ്മയെയാണ് ശ്വേത പരാതിയുമായി ആദ്യം സമീപിച്ചത്. പോലീസില്‍ പരാതി നല്‍കണമെന്ന് പ്രസിഡണ്ട് ഇന്നസെന്റിന്റെ ഉപദേശത്തെത്തുടര്‍ന്നാണ് ശ്വേത ആഭ്യന്തര മന്ത്രിയെ സമീപിച്ചത്. സ്ത്രീയെന്ന നിലയിലും, കലാകാരിയെന്ന നിലയിലും തന്നെ അപമാനിക്കുകയാണ് ലൈംഗീക ഉത്തേജനമരുന്നിന്റെ പരസ്യത്തില്‍ തന്റെ ചിത്രം ചേര്‍ക്കുന്നതിലൂടെ നടന്നതെന്ന് ശ്വേത പരാതിയില്‍ പറയുന്നു. പരാതിയുമായി വനിതാ കമ്മീഷനെയും ശ്വേത സമീപിച്ചിട്ടുണ്ട്.

പരസ്യം നല്‍കിയത് തങ്ങളുടെ അനുവാദത്തോടെയല്ലെന്നാണ് സംവിധായകനും നിര്‍മ്മാതാവും പറയുന്നത്. എന്നാല്‍ ശ്വേത ഈ വാദം മുഖവിലക്കെടുത്തിട്ടില്ല. റിലീസ് തീയതി അടുത്തതിനാല്‍ നഷ്ടം ഒഴിവാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു.
 
Other News in this category

 
 




 
Close Window