Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
സിനിമ പ്ലസ്
  Add your Comment comment
തൃഷയുടെ കല്യാണം മുടക്കിയത് ധനുഷോ?
Reporter

നിശ്ചയത്തിന് ശേഷം തെന്നിന്ത്യന്‍ സൂപ്പര്‍നായിക തൃഷയുടെ വിവാഹം വേണ്ടെന്നുവച്ചതായുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്നിരുന്നു. നിശ്ചയത്തിനുശേഷം വരന്‍ വരുണ്‍ മനിയനുമായി തൃഷയ്ക്ക് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവുകയും ഇരുവരും മാനസികമായി അകലുകയും ചെയ്തതാണ് വിവാഹം വേണ്ടെന്നുവച്ചതിന് കാരണമായി പ്രചരിച്ചിരുന്നത്. 

എന്നാല്‍ ഇപ്പോള്‍, തമിഴ് യുവ സൂപ്പര്‍താരം ധനുഷ് ഈ വിവാഹബന്ധം തകരുന്നതിന് ഒരു കാരണമായതായി സൂചനയുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. വരുണ്‍ മനിയനും ധനുഷും തമ്മില്‍ നേരത്തേതന്നെ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. വിവാഹനിശ്ചയച്ചടങ്ങില്‍ അതിഥിയായി ധനുഷ് എത്തിയത് വരുണിന് ഇഷ്ടപ്പെട്ടില്ല. തൃഷ വിളിച്ചിട്ടാണ് ധനുഷ് ചടങ്ങില്‍ എത്തിയത്. സ്വയം നിയന്ത്രണം നഷ്ടമായ വരുണ്‍ മനിയന്‍ തൃഷയോട് ഇക്കാര്യം പറഞ്ഞ് പരസ്യമായിത്തന്നെ പൊട്ടിത്തെറിച്ചു. തന്റെ ഏറ്റവുമടുത്ത സുഹൃത്താണ് ധനുഷെന്നും ചടങ്ങില്‍ അദ്ദേഹത്തെ ക്ഷണിക്കാതിരിക്കാന്‍ കഴിയില്ലെന്നും തൃഷയും വാദിച്ചു. ഇരുവരുടെയും ശബം ഉയര്‍ന്നതോടെ വരുണിന്റെ പിതാവ് ഇടപെട്ട് ശാന്തരാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഉടന്‍ തന്നെ തൃഷ വരുണിന്റെ പിതാവിനോട് 'ഇക്കാര്യത്തില്‍ ഇടപെടരുത്' എന്ന് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു എന്നാണ് റിപ്പോര്‍ട്ട്.

ഇതോടെ ബന്ധം വഷളാവുകയും പിന്നീട് വിവാഹം വേണ്ടേന്നുവയ്ക്കുകയുമായിരുന്നത്രേ. വിവാഹത്തിന് ശേഷം തൃഷ അഭിനയിക്കുന്നതിനോട് വരുണിന് താല്‍പ്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ വിവാഹനിശ്ചയം തീരുമാനിച്ചപ്പോഴും തൃഷ ഒട്ടേറെ സിനിമകള്‍ക്ക് ഡേറ്റ് കൊടുത്തുവെന്നാണ് റിപ്പോര്‍ട്ട്. വരുണ്‍ തൃഷയെ വിവാഹം ചെയ്യുന്നതില്‍ നേരത്തേ തന്നെ വരുണിന്റെ പിതാവിന് എതിര്‍പ്പുണ്ടായിരുന്നതായും വിവരമുണ്ട്. ഇതെല്ലാം ഒടുവില്‍ വിവാഹം വേണ്ടെന്നു തീരുമാനമെടുക്കുന്നതില്‍ കലാശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 

 
Other News in this category

 
 




 
Close Window