Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ആരോഗ്യം
  Add your Comment comment
ഔട്‌ലെറ്റില്‍ നിന്നു വാങ്ങിയ സോഫ്റ്റ് ഡ്രിങ്കില്‍ പാറ്റ: ജ്യൂസ് കുടിക്കാനെത്തിയ ആള്‍ കട പൂട്ടിച്ചു
Reporter
സബ് വേ ഔട്ട്‌ലെറ്റില്‍ ദാഹമകറ്റാന്‍ എത്തിയ ഉപഭോക്താവിന് ലഭിച്ചത് പാറ്റവീണ കൂള്‍ ഡ്രിങ്ക്‌സ്. പരാതിപ്പെട്ടതോടെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികാരികളെത്തി കടപൂട്ടിച്ചു. കഴിഞ്ഞ മെയ് രണ്ടിന് സബ് വേ ഔട്ട്‌ലെറ്റില്‍ കൂള്‍ ഡ്രിങ്ക്‌സ് കുടിക്കാന്‍ കയറിയ മരുണ്‍ഗന്ധി വംശശ്രീക്യഷ്ണ റെഡ്ഡി എന്നയാള്‍ക്കാണ് കുടിക്കാന്‍ ചത്തപാറ്റ വീണ് കൂള്‍ഡ്രിങ്ക്‌സ് നല്‍കിയത്.

പാറ്റയെ ശ്രദ്ധയില്‍പ്പെട്ട റെഡ്ഡി അപ്പോള്‍ തന്നെ ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. പരിശോധനയില്‍ വ്യത്തിഹീനമല്ലാത്ത നിലയിലാണ് അടുക്കളയും ഭക്ഷണ പദാര്‍ത്ഥങ്ങളും കണ്ടെത്തിയത്. ഭക്ഷണപദാര്‍ത്ഥങ്ങള്‍ പഴകിയതാണോ എന്നറിയാന്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഭക്ഷ്യസുരക്ഷാ വകുപ്പ് കട അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചില്ലെങ്കിലും പുനരുദ്ധാരണത്തിനായി താത്കാലികമായി ഔട്ട്‌ലെറ്റ് അടക്കുകയാണെന്ന് സബ് വേ ഫ്രാഞ്ചൈസി ഉടമ അറിയിച്ചു. പരാതിക്കാരനായ റെഡ്ഡി പാറ്റവീണ കൂള്‍ഡ്രിങ്ക്‌സിന്റെ ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ ഇട്ടതോടെ സബ് വേ ഔട്ട്‌ലെറ്റിലെ വ്യത്തിയില്ലായ്മക്കെതിരെ ഒരുപാട് പ്രതികരണങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇയാള്‍ പൊലീസിലും ഭഷ്യസുരക്ഷാ വകുപ്പിലും പരാതി നല്‍കുകയായിരുന്നു.
 
Other News in this category

 
 




 
Close Window