എല്ലാത്തരം ഭക്ഷണ സാധനങ്ങളും ഫ്രീസറില്‍ സൂക്ഷിക്കരുത്. ഭക്ഷണം സാധനം ചീത്തയാകുന്നതിനൊപ്പം ആരോഗ്യത്തിനും ദോഷകരമാകുന്ന ചിലതു തിരിച്ചറിയുക. പാകം ചെയ്തതും അല്ലാത്തതുമായ നൂഡില്‍സ് ഫ്രീസറില്‍ സൂക്ഷിക്കാന്‍ പാടില്ല. കാരണം ഫ്രീസറില്‍ നിന്നും പുറത്തെടുക്കുമ്പോള്‍ നൂഡില്‍സിന്റെ കട്ടി മാറി മൃദുവായി പോകും. ടൊമാറ്റോ സോസ് ഫ്രീസറില്‍ സൂക്ഷിക്കുന്നവരുണ്ട്. എന്നാല്‍ അങ്ങനെ ചെയ്യാന്‍ പാടില്ല. ഫ്രീസറില്‍ നിന്നും പുറത്തെടുക്കുമ്പോള്‍ ടൊമാറ്റോ പേസ്റ്റ് ഒരിടത്ത് വെള്ളം മറ്റൊരിടത്തായി വേര്‍തിരിയും. വറുത്ത സമോസയും ഉള്ളിവടയുമൊക്കെ കഴിക്കാന്‍ നമുക്ക് ഇഷ്ടമായിരിക്കും. എന്നാല്‍ ഇവ ഫ്രീസറില്‍ സൂക്ഷിച്ചാല്‍ ഉറപ്പായും സ്വാദ് നഷ്ടപ്പെടും. പിന്നെ കഴിക്കാന്‍ പറ്റുകയുമില്ല. അതിനാല്‍ തന്നെ പിന്നീടത്തേക്ക് മാറ്റിവെക്കാതെ വറുക്കുന്ന സമയത്ത് തന്നെ അത്തരം ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. |