Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7588 INR  1 EURO=110.2779 INR
ukmalayalampathram.com
Thu 16th Apr 2026
 
 
ആരോഗ്യം
  Add your Comment comment
ഓണ്‍ലൈനിലൂടെ നാട്ടുവൈദ്യം ബിസിനസ് ചെയ്ത മോഹനന് വ്യാജ ചികിത്സയുടെ കൂച്ചു വിലങ്ങ്
Reporter
ചേര്‍ത്തല സ്വദേശി മോഹനനെതിരെ എന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ ഡി.ജി.പി.ക്ക് പരാതി നല്‍കിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു.

പാരിപ്പള്ളിയില്‍ ജനകീയ നാട്ടുവൈദ്യശാല എന്ന പേരില്‍ ചേര്‍ത്തല സ്വദേശി മോഹനന്‍ വ്യാജ ചികിത്സ നടത്തുന്നതായി പരാതി കിട്ടിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അന്വേഷണം നടത്തി കൗണ്‍സിലിന് റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെയടിസ്ഥാനത്തില്‍ ഈ കൗണ്‍സിലിന്റെ അച്ചടക്കസമിതി നടത്തിയ പരിശോധനയില്‍ ഇദ്ദേഹം നടത്തുന്നത് വ്യാജ ചികിത്സയാണെന്ന് കണ്ടെത്തി.

ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ ബന്ധപ്പെട്ട കൗണ്‍സില്‍ രജിസ്‌ട്രേഷനും ഇദ്ദേഹം നടത്തിയിട്ടില്ലായിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് വ്യാജ ചികിത്സ നടത്തുന്നുവെന്ന കുറ്റത്തിന് മേഹനനെതിരെ ഡി.ജി.പി.യ്ക്ക് പരാതി നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.

പേരാമ്പ്രയില്‍ നിന്ന് ശേഖരിച്ചതെന്ന് അവകാശപ്പെട്ട് പഴങ്ങള്‍ കഴിച്ച് സര്‍ക്കാരിനെയും ആരോഗ്യപ്രവര്‍ത്തകരെയും വെല്ലുവിളിച്ച മോഹനന്‍ ഒടുവില്‍ മാപ്പ് പറഞ്ഞിരുന്നു. നിപ്പ ഭീതി പരക്കുന്നതിനിടെ തെറ്റിദ്ധാരണ പരത്തിയതിന്റെ പേരില്‍ സര്‍ക്കാര്‍ കേസെടുത്തതിന് പിന്നാലെയാണ് വിഡിയോയില്‍ തന്നെയെത്തിയുള്ള മാപ്പുപറച്ചില്‍. സോഷ്യല്‍ മീഡിയയില്‍ നിപ്പാവൈറസിനെതിരെ തെറ്റുദ്ധാരണ പരത്തിയ മോഹനനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍കൂടിയാണ് സര്‍ക്കാര്‍ നടപടി
 
Other News in this category

 
 




 
Close Window