Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7588 INR  1 EURO=110.2779 INR
ukmalayalampathram.com
Thu 16th Apr 2026
 
 
ആരോഗ്യം
  Add your Comment comment
എലിപ്പനി - മഴ കഴിഞ്ഞപ്പോള്‍ വന്ന മാരണം; 115 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
Reporter
കേരളത്തില്‍ എലപ്പനി കൂടുതല്‍ ഭീതി ഉയര്‍ത്തി വ്യാപിക്കുന്നു. ഇന്ന് മാത്രം എലിപ്പനി മൂലം അഞ്ച് പേര്‍ മരിച്ചു. കോട്ടയം, കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്ത്. കോഴിക്കോടിനു പുറമെ എലിപ്പനി ഭീഷണി നിലനില്‍ക്കുന്ന മറ്റു ജില്ലകളിലും രോഗവ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ് തീവ്ര നടപടികളുമായി സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.

പ്രതിരോധ ഗുളിക വിതരണം വ്യാപകമാക്കുന്നതിനൊപ്പം എലിപ്പനി ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ വിദഗ്ധ ചികില്‍സ ഉറപ്പാക്കുന്നതിനുള്ള നടപടികളും ആരോഗ്യ വകുപ്പ് സ്വീകരിച്ചു. എറണാകുളം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും.

തിരുവനന്തപുരം 12, കൊല്ലം എട്ട്, പത്തനംതിട്ട19, ഇടുക്കിരണ്ട്?, കോട്ടയംരണ്ട്?, ആലപ്പുഴ14, തൃശൂര്‍ ഒന്ന്, പാലക്കാട്12, മലപ്പുറം29, കോഴിക്കോട്14, വയനാട് ഒന്ന്? എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. 141 പേര്‍ ചികിത്സതേടി.

എലിപ്പനി ഉള്‍പ്പെടെയുളള രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് ഊര്‍ജിതമായ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭ ഉപസമിതി തീരുമാനിച്ചിരുന്നു. എലിപ്പനി പ്രതിരോധ മരുന്ന് ആവശ്യത്തിന് സ്റ്റോക്കുണ്ട്. രോഗം വന്ന് മരിച്ചവരില്‍ ഒരാളൊഴികെ ആരും പ്രതിരോധ മരുന്ന് കഴിച്ചവരല്ലെന്ന് ആരോഗ്യവകുപ്പ് ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗം വരാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി 60 ലക്ഷം പ്രതിരോധ ടാബ്ലറ്റ് പ്രളയബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍ മരുന്ന് ലഭിച്ചവര്‍ തന്നെ അത് കഴിക്കാന്‍ തയ്യാറാകാതിരുന്നതാണ് പ്രശ്‌നമായതെന്ന് അദ്ദേഹം പറഞ്ഞു.
 
Other News in this category

 
 




 
Close Window