Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.6304 INR  1 EURO=109.7936 INR
ukmalayalampathram.com
Thu 23rd Apr 2026
 
 
അസോസിയേഷന്‍
  Add your Comment comment
അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി: വനിതകളുടെ മത്സരത്തില്‍ വിജയകിരീടം ചൂടി സ്‌കന്തോര്‍പ്പ് പെണ്‍കടുവകള്‍
Text By: Alex Varghese

റോഥര്‍ഹാം മാന്‍വേഴ്‌സ് തടാകക്കരയെ പൂരപ്പറമ്പാക്കി മാറ്റി അഞ്ചാമത് കേരളപൂരം വള്ളംകളിക്ക് കൊടിയിറങ്ങി. വനിതകളുടെ ആവേശകരമായ പ്രദര്‍ശന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി സ്‌കന്തോര്‍പ്പ് പെണ്‍കടുവകള്‍ വിജയശ്രീലാളിതരായപ്പോള്‍ അബര്‍സ്വിത് മലയാളി അസ്സോസ്സിയേഷന്‍ വനിതകള്‍ രണ്ടാം സ്ഥാനവും NMCA നോട്ടിംഗ്ഹാം വനിതകള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്‌കന്തോര്‍പ്പ് പെണ്‍കടുവകള്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് വിജയത്തിലെത്തിയത്. വഞ്ചിപ്പാട്ടിന്റെ താളങ്ങള്‍ മാറ്റൊലിക്കൊണ്ട് നിന്ന മാന്‍വേഴ്‌സ് തടാകത്തില്‍ രാവിലെ 10 മണി മുതല്‍ ആരംഭിച്ച മത്സരങ്ങള്‍, കേരളപൂരത്തിന് വിശിഷ്ടാതിഥിയായെത്തിയ സുപ്രസിദ്ധ വ്‌ളോഗര്‍ സുജിത് ഭക്തന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. യുക്മ ട്രോഫിക്ക് വേണ്ടി വൈകുന്നേരം നടന്ന ഫൈനല്‍ മത്സരത്തിന് മുമ്പായിട്ടാണ് വനിതകളുടെ പ്രദര്‍ശന മത്സരം നടത്തിയത്. ഒന്നാം സ്ഥാനം നേടിയ സ്‌കന്തോര്‍പ്പ് പെണ്‍കടുവകള്‍ക്ക് യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി സ്മിത തോട്ടം സുവര്‍ണ്ണ മെഡലുകളും യുക്മ ദേശീയ സമിതിയംഗം ജിജോ മാധവപ്പള്ളി ചുണ്ടന്‍വള്ളത്തിന്റെ ആകൃതിയില്‍ തടിയില്‍ തീര്‍ത്ത ട്രോഫിയും സമ്മാനിച്ചു. രണ്ടാം സ്ഥാനത്തെത്തിയ അബര്‍സ്വിത് ടീമിന് വേണ്ടിയുള്ള മെഡലുകള്‍ യുക്മ ദേശീയ വൈസ് പ്രസിഡന്റ് ലീനുമോള്‍ ചാക്കോയും ട്രോഫി യുക്മ യോര്‍ക്ക്ഷയര്‍ & ഹംബര്‍ റീജിയന്‍ പ്രസിഡന്റ് വര്‍ഗ്ഗീസ് ഡാനിയലും സമ്മാനിച്ചു. മൂന്നാം സ്ഥാനം നേടിയ നോട്ടിംഗ്ഹാം ടീമിനുള്ള മെഡലുകള്‍ യുക്മ ഈസ്റ്റ് ആംഗ്‌ളിയ റീജിയന്‍ സെക്രട്ടറി ജോബിന്‍ ജോര്‍ജ്ജും ട്രോഫി യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് ബിജു പീറ്ററും സമ്മാനിച്ചു. അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളിയും അനുബന്ധ കലാപരിപാടികളും ചരിത്ര വിജയമാക്കി തീര്‍ക്കുവാന്‍ സഹകരിച്ച എല്ലാവര്‍ക്കും യുക്മ ദേശീയ സമിതിക്ക് വേണ്ടി പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ്ജ്, കേരളപൂരം വള്ളംകളി ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ എന്നിവര്‍ നന്ദി അറിയിച്ചു. (Text By:അലക്‌സ് വര്‍ഗീസ്, യുക്മ നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)

 
Other News in this category

 
 




 
Close Window