|
മാഞ്ചസ്റ്റര്‍ നൈറ്റ്സ് ക്രിക്കറ്റ് ക്ലബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ചെയര്‍മാന്‍ ജീന്‍സ് മാത്യു, സെക്രട്ടറി സിറില്‍ മാത്യു, ക്ലബ് ക്യാപ്റ്റന്‍ സുജേഷ്, ട്രഷറര്‍ പ്രിന്‍സ് തോമസ്, കമ്മിറ്റി അംഗങ്ങളായി ശ്രീരാഗ്, രാഹുല്‍, അബിജിത്ത്, പ്രശാന്ത്, വിജയ്, ജിനീഷ്, വിജീഷ് എന്നിവരെ തെരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനം നടത്തിയ വിജയ്, സിറില്‍, അവിനാഷ്, രാഹുല്‍ എന്നിവരെ ക്ലബ് ആദരിച്ചു. അടുത്ത വര്‍ഷം കൂടുതല്‍ മല്‍സരത്തില്‍ പങ്കെടുക്കാനും ഓത്തൊരുമിച്ച് പ്രവര്‍ത്തിക്കുവാനും പൊതുയോഗം തീരുമാനമെടുത്തു.
ക്ലബ് പ്രോഗ്രാം കോഡിനേറ്റര്‍ അബിജിത്തിന്റെ നേതൃത്വത്തില്‍ ക്ലബ് മാനേജര്‍ ജീന്‍സ് അധ്യക്ഷത വഹിച്ച വാര്‍ഷിക പൊതുയോഗത്തില്‍ ക്ലബ് ക്യാപ്റ്റന്‍ സുജീഷ് സ്വാഗതവും ക്യാപ്റ്റര്‍ ശ്രീരാഗ് ആശംസയും ട്രഷറര്‍ പ്രിന്‍സ് വാര്‍ഷിക കണക്കും സെക്രട്ടറി സിറില്‍ വിവിധ കര്‍മ്മ പദ്ധതികളുടെ കരട് രൂപ രേഖകള്‍ അവതരിപ്പിച്ചു. |