|
അഖില്‍ സത്യന്‍ സംവിധാനം ചെയ്ത നിവിന്‍ പൊളി നായകനായി നിലവില്‍ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന 'സര്‍വ്വം മായ' എന്ന ചിത്രത്തില്‍ റിയ ഷിബു എന്ന യുവ നായികാ അവതരിപ്പിച്ച ക്യൂട്ടി പ്രേതമാണ് ഡെലുലു.
ഡെലുലുവിന്റെ ക്യൂട്ട്‌നെസ്സും പ്രസരിപ്പും ചിത്രത്തെ ആസ്വാദ്യകരമാക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. 'കപ്പ്' എന്ന മാത്യു തോമസ് നായകനായ ചിത്രത്തിലൂട അഭിനയത്തിലേക്ക് കടന്ന റിയ ഷിബു അത്ര നിസാരക്കാരിയല്ല. ചെറു പ്രായത്തില്‍ തന്നെ തഗ്‌സ്, വീര ധീര സൂരന്‍, മുറ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട് റിയ ഷിബു. |